2പെണ്‍മക്കളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി മൂന്നാമത്തെ മകളെ കാട്ടിയ അച്ഛന്‍....
ഇകേജ: മൂന്ന് പെണ്‍മക്കളെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ വിചാരണ നേരിടുന്നു. മിഖായേല്‍ ഒബ്ഗര്‍ എന്നയാളാണ് പെണ്‍മക്കളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയതിന് വിചാരണ നേരിടുന്നത്. 24, 20, 10 വയസുള്ള മക്കളെയാണ് ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്.
ജാമ്യത്തില്‍ വിടണമെന്ന അപേക്ഷ പോലും കോടതി പരിഗണിച്ചില്ല. ഇയാളെ കിരികിരി ജയിലിലേയ്ക്ക് അയച്ചു. കഴിഞ്ഞ ജനവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് ഇയാള്‍ പെണ്‍മക്കളെ പീഡിപ്പിച്ചത്. പ്രതി യാതൊരു തരത്തിലുള്ള ദയയും അര്‍ഹിയ്ക്കുന്നില്ലെന്ന് കേസ് പരിഗണിച്ച ചീഫ് മജിസ്‌ട്രേറ്റ് താജുദ്ദീന്‍ ഏലിയാസ് പറഞ്ഞു.

രണ്ട് പെണ്‍മക്കളെയാണ് ഇയാള്‍ ആദ്യം പീഡിപ്പിച്ചിരുന്നത്. മൂന്നാമത്തെ കുട്ടിയെ ഈ രംഗങ്ങള്‍ കാണാന്‍ നിര്‍ബന്ധിയ്ക്കുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ ഈ കുട്ടിയേയും പ്രതി ലൈംഗിക അതിക്രമങ്ങള്‍ക്കായി ഉപയോഗിച്ചു. ലാഗോസ് സ്‌റ്റേറ്റിന്റെ 2011 ലെ ക്രിമിനല്‍ നിയമപ്രകാരമുള്ള 137, 259 വകുപ്പുകളാണ് പ്രതിയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.












Click it and Unblock the Notifications