• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫ്ളൈറ്റ് യാത്രക്കാര്‍ക്കുനേരെ മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍

  • By Anwar Sadath

പോര്‍ട്ട്‌ലാന്റ്: ഫ് ളൈറ്റ് യാത്രയ്ക്കിടെ സഹയാത്രികരുടെ നേരെ മൂത്രമൊഴിച്ചയാള്‍ അറസ്റ്റില്‍. അമേരിക്കയിലെ അലാസ്‌കയില്‍ നിന്നും പോര്‍ട്ട്‌ലന്റിലേക്കുള്ള യാത്രാമധ്യേ ജെറ്റ്ബ്ലൂ ഫ് ളൈറ്റില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. വിമാന ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് പോര്‍ട്ട്‌ലാന്റില്‍ ഫ് ളൈറ്റ് ലാന്‍ഡ് ചെയ്തയുടനെ ഇരുപത്തിയേഴുകാരനായ ജെഫ് റൂബിനെ പോലീസ് അറസ്റ്റ് ചെയ്തു.

അമിതമായി മദ്യപിച്ചതാണ് യുവാവിനെ ഇത്തരത്തിലൊരു വികൃതി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഫ് ളൈറ്റ് പുറപ്പെട്ട് 30 മിനിറ്റിനുള്ളില്‍ തന്നെ റുബില്‍ ഉറക്കം തുടങ്ങിയിരുന്നു. ഉറക്കത്തിലെന്ന രീതിയില്‍ എഴുന്നേറ്റയുടനെയായിരുന്നു മൂത്രമൊഴിക്കല്‍. മൂത്രമൊഴിക്കുന്നതിനിടെ ബാലന്‍സ് തെറ്റിയതിനാല്‍ ചുറ്റുമുള്ള യാത്രക്കാരുടെ ലഗേജിലേക്കും മൂത്രം പതിച്ചു..

ഉടന്‍ വിമാനജീവനക്കാര്‍ യുവാവിനെ ഇരിപ്പിടത്തില്‍ നിന്നും മാറ്റി. റുബിന്‍ മൂത്രമൊഴിച്ചെന്നതല്ലാതെ മറ്റുബഹളമൊന്നും കാണിച്ചില്ല. അതേസമയം, വിമത്തില്‍വെച്ചുതന്നെ യുവാവിനെതിരെ കര്‍ശന നടപടിയെടുക്കാത്തതില്‍ സഹയാത്രികര്‍ രോഷം പ്രകടിപ്പിച്ചു. യുവാവിനെ ബലമായി പിടിക്കാന്‍ പോലും വിമാന ജീവനക്കാര്‍ തയ്യാറായില്ലെന്നാണ് അവരുടെ ആരോപണം.

ക്രിമിനല്‍ കുറ്റം ചുമത്തിയാണ് റുബിനെ അറസ്റ്റ് പോലീസ് ചെയ്തിരിക്കുന്നത്. വിമാനത്തിനുള്ളില്‍ നിയമവിരുദ്ധമായി പെരുമാറി എന്നതാണ് കുറ്റം. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. റുബിനെ ചോദ്യം ചെയ്തുവരികയാണ്.

English summary
Man arrested urinating on plane passengers, plane passenger urinating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more