Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് രാത്രിയില്‍ ആടിനെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

ഓക്കലഹോമ: ക്രിസ്മസ് രാത്രിയില്‍ ആടിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഓക്കലഹോമ സംസ്ഥാനത്താണ് അപൂര്‍വ സംഭവം അരങ്ങേറിയത്. അമ്പത്തിമൂന്നുകാരനായ ഡാരില്‍ ജീന്‍ സ്‌കോഗ്ഗിന്‍ ആണ് അറസ്റ്റിലായതെന്ന് ഓക്കലഹോമ പോലീസ് അറിയിച്ചു. ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

സംഭവദിവസം രാത്രി 10.30ന് പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഫോണ്‍കോളിനെ തുടര്‍ന്നാണ് പോലീസ് സംഘം സ്ഥലത്തെത്തുന്നത്. സ്‌കോഗ്ഗിന്‍ ആടിനെ പീഡിപ്പിക്കുന്നത് നേരില്‍ കണ്ടയാളാണ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്തത് അറിയിച്ചത്. പ്രതി ആടിന്റെ കാലുകള്‍ കൂട്ടിക്കെട്ടി പീഡിപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പോലീസിനെ അറിയിച്ചു.

goat

അറസ്റ്റിലായ സ്‌കോഗിന്റെ പാന്റുകളിലും മറ്റും ആടിന്റെ രോമങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ കീശയില്‍ നിന്നും വോഡ്കയും കണ്ടെടുത്തു. ക്രിസമസ് പ്രമാണിച്ച് മദ്യപിച്ച് ലക്കുകെട്ട പ്രതി ആടിനെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

പ്രതിക്കെതിരെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതയ്ക്കാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതി ലൈംഗിക മനോവൈകൃതത്തിന് ഇരയാണെന്നും അമിത മദ്യപാനിയാണെന്നും പോലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ മൃഗങ്ങളെ പീഡിപ്പിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+