അബുദാബി:സുഹൃത്തുക്കളുടെ വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു
അബുദാബി: സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. അബുദാബിയിലാണ് സംഭവം. നേപ്പാളികളായ ഡ്രൈവര്‍മാരാണ് വഴക്കിട്ടത്. ഇവരുടെ വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച നാട്ടുകാരാനാണ് കുത്തേറ്റ് മരിച്ചത്. തൊഴിലാളികള്‍ താമസയിക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്.
ആഹാരം ഉണ്ടാക്കുന്നതിനെച്ചൊല്ലിയാണ് ഇരുവരും വഴക്കിട്ടത്. വഴക്ക് കത്തിക്കുത്തിലേയ്ക്ക് അടുത്തതോടെയാണ് നേപ്പാളിയായ മറ്റൊരു ട്രക്ക് ഡ്രൈവര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇരുവരേയും പിടിച്ച് മാറ്റാനും വഴക്ക് അവസാനിപ്പിയ്ക്കാനും ഇയാള്‍ ശ്രമിച്ചു. എന്നാല്‍ കലികയറിയ ഡ്രൈവര്‍മാരില്‍ ഒരാള്‍ പ്രശ്‌നം അവസാനിപ്പിയ്ക്കാന്‍ എത്തിയ ഡ്രൈവറെ കുത്തി കൊന്നു. കറിക്കത്തികൊണ്ട് മൂന്നിലേറെ തവണ കുത്തുകയായിരുന്നു.

കൊലപാതകം നടന്ന് അരമണിയ്ക്കൂറിനകം തന്നെ പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. തൊഴിലാളികള്‍ താമസിയ്ക്കുന്ന മദീനത്ത് സയീദിലെ ഹബ്ഷാനിലാണ് സംഭവം നടക്കുന്നത്. 40കാരാനായ ഡ്രൈവറാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.












Click it and Unblock the Notifications