Get Updates
Get notified of breaking news, exclusive insights, and must-see stories!

കാറപകടത്തില്‍ ആദ്യം 'മരിച്ചു', ആശുപത്രിയില്‍ പുനര്‍ജനിച്ചു, സൗദി യുവാവ് വിസ്മയമാകുന്നു

റിയാദ്: അപകടത്തില്‍ 'മരിച്ച' യുവാവ് ജീവിത്തിലേയ്ക്ക് മടങ്ങി. കാര്‍ അപകടത്തെത്തുടര്‍ന്ന് മരിച്ചുവെന്ന് രക്ഷാപ്രവര്‍ത്തകരും മറ്റും വിധിയെഴുതിയ സ്വദേശിയായ യുവാവ് ജിവിതത്തിലേയ്ക്ക് മടങ്ങിയെത്തി. ഹൃദയമിടിപ്പ് നിലച്ച് പോയ യുവാവാണ് മരുന്നുകളുടെ സഹായത്തോടെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്.

പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും യുവാവിനെ പുറത്തെടുക്കുമ്പോള്‍ ശ്വാസമിടിപ്പും ഹൃദയമിടിപ്പും ഇല്ലായിരുന്നു. ഇതോടെ യുവാവ് മരിച്ചുവെന്ന് എല്ലാവരും കരുതി.

Car, Accident

അല്‍ മിക്ക്വാ പട്ടണത്തില്‍ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മരണം ഉറപ്പിച്ചുവെങ്കിലും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തില്‍ പലഭാഗത്തും ആഴത്തിലുള്ള മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചാണ് യുവാവിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്. ഹൃദയം നിലച്ച് പോയ യുവാവിനെ മരുന്നുകളുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ പുനര്‍ജ്ജീവിപ്പിച്ച കഥ സൗദിയിലെ മാധ്യമങ്ങളില്‍ നിറയുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+