പര്‍ദ്ദയിട്ട സ്ത്രീയെ പൊതുസ്ഥലത്ത് പൊതിരെ തല്ലുന്ന വീഡിയോ വൈറല്‍, കാണൂ
കുവൈത്ത് സിറ്റി: ഭാര്യയും ഭര്‍ത്താവുമായാലും കാമുകനും കാമുകിയും ആയാലും മുതലാളിയും തൊഴിലാളിയും ആയാലും പരസ്യമായി വഴക്കിടുന്നത് ശരിയാണോ. ശരി ആയാലും അല്ലെങ്കിലും കുവൈത്തില്‍ നിന്നുള്ള ഒരു വീഡിയോ വൈറലാവുകയാണ്. പര്‍ദ്ദ ധരിച്ച സ്ത്രീയ പരസ്യമായി ഒരാള്‍ തിരക്കേറിയ ഒരു സ്ഥലത്ത് വച്ച് പരസ്യമായി തല്ലുന്നതിന്റെ വീഡിയോയാണ് പ്രചരിയ്ക്കുന്നത്.
സ്ത്രീയെ പൊതിരെ തല്ലുന്നുണ്ട്. തടയാന്‍ എത്തുന്നവര്‍ക്ക് നേരയും മധ്യവയസ്‌ക്കനായ ആള്‍ വഴക്കിടുന്നുണ്ട്. നിരായുധയായ സ്ത്രീയെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് പരസ്യമായി തല്ലിയത്. സ്ത്രീയുടെ തലയ്ക്കിട്ട് തട്ടുകയും ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ യൂട്യബൂലും മറ്റും വൈറലാവുകയാണ് .

വീഡിയോ പ്രചരിച്ചതോടെ മധ്യവയസ്‌ക്കനെ അറസ്റ്റ് ചെയ്യണെന്നും എന്തിനാണ് അയാള്‍ സ്ത്രീയ പരസ്യമായി തല്ലിയതെന്നും ചോദ്യം ഉയരുന്നു. കുവൈത്ത് പത്രമായ അല്‍ വതാനും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീയെ തല്ലിയതിന്റെ കാരണം വ്യക്തമല്ല .
പക്ഷേ ഒരുപാട് പേര്‍ ചേര്‍ന്ന് പിടിച്ച് മാറ്റാന്‍ ശ്രമിച്ചിട്ടും മധ്യവയസ്‌ക്കന്‍ സ്ത്രീയെ പൊതിരെ തല്ലുകയായിരുന്നു . സംഭവത്തെപ്പറ്റി അന്വേഷിയ്ക്കുകയാണെന്നും വീഡിയോ പരിശോധിയ്ക്കുകയാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം .












Click it and Unblock the Notifications