യുവാവ് പോലീസ് പട്ടിയെ കടിച്ചു, പട്ടി പോലീസുക്കാരനെ തിരിച്ചു കടിച്ചു!
കാലിഫോര്‍ണിയ: പട്ടി മനുഷ്യരെ കടിക്കുന്നത് കേട്ടിട്ടുണ്ടാകും , മനുഷ്യന്‍ പട്ടിയെ കടിച്ചത് കേട്ടിട്ടുണ്ടോ. കടിച്ചത് പോലീസ് പട്ടിയെ ആണെങ്കിലോ?
മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട 22 കാരനാണ് പോലീസ് പട്ടിയുടെ കാലില്‍ കടിച്ചത്. കടി കൊടുക്കാന്‍ അല്ലാതെ വാങ്ങിച്ച് ശീലമില്ലാത്ത പട്ടി തിരിച്ചു കടിച്ചത് പോലീസുക്കാരനെ.
മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട ചെറുപ്പക്കാരന്‍ വിവാഹം നടക്കുന്ന വേദിയില്‍ എത്തി ബഹളമുണ്ടാക്കുകയായിരുന്നു. ബന്ധുക്കളും യുവാവും നടന്ന സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയതായിരുന്നു രണ്ടു പോലീസുക്കാര്‍. പോലീസുകാരുമായി വാക്കേറ്റമായ യുവാവ് പോലീസ് പട്ടിയുടെ കാലില്‍ കടിച്ചു.
സംഭവം നടന്നത് ഇങ്ങനെ...

സംഭവ സ്ഥലം
വിവാഹ വേദിയിലാണ് ഇത്രയും പ്രശ്‌നങ്ങല്‍ സംഭവിക്കുന്നത്. മദ്യപിച്ച യുവാവ് വേദിയില്‍ എത്തി ബഹളം വെക്കുകയായിരുന്നു.

ഒത്തു തീര്‍പ്പ്
ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ടു പോലീസുക്കാര്‍ സ്ഥലത്ത് എത്തി. കൂടെ ഒരു പോലീസ് പട്ടിയും ഉണ്ടായിരുന്നു

പോലീസുക്കാരെ കയ്യേറ്റം ചെയ്തു
പോലീസുക്കാരെ കയ്യേറ്റം ചെയ്യാനുമ ചെറുപ്പകാരന്‍ മടിച്ചില്ല. പിന്നീട് അത് സംഘര്‍ഷത്തില്‍ കലാശിച്ചു

പട്ടിയെ കടിച്ചു
സംഘര്‍ഷത്തിനിടയില്‍ ഇയാള്‍ പട്ടിയുടെ കാലില്‍ കടിച്ചു. പട്ടി തിരിച്ചു കടിച്ചത് പോലീസുക്കാരെ.

നാലു പേരും ആശുപത്രിയില്‍
രണ്ടു പോലീസുക്കാരും യുവാവും പട്ടിയും ചികിത്സക്കായി ആശുപത്രിയിലാണ്. സംഭവത്തില്‍ പോലീസുക്കാര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്












Click it and Unblock the Notifications