വധുവിനെ ഹജ്ജിന് വിടണമെന്ന് പിതാവ്, പെണ്ണ് കെട്ടുന്നത് ഹജ്ജിന് പോകാനല്ലെന്ന് വരന്‍
റിയാദ്: ഇസ്ലാം മതവിശ്വാസ പ്രകാരം ഏറെ പുണ്യമായി കരുതുന്ന ഒന്നാണ് ഹജ്ജ് കര്‍മ്മം. ജിവിതത്തില്‍ ഒരിയ്ക്കലെങ്കിലും ഹജ്ജിന് പോകണമെന്ന് ആഗ്രഹിയ്ക്കാത്ത വിശ്വാസികള്‍ കാണില്ല. എന്നാല്‍ ഹജ്ജിന് കൊണ്ട് പോകണമെന്ന് വധുവിന്റെ പിതാവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയിരിയ്ക്കുകയാണ് സൗദിക്കാരനായ ഒരു യുവാവ്.
വിവാഹത്തിന് വരന്‍ പെണ്‍പണം നല്‍കേണ്ടെന്നും പകരമായി വധുവിനെ ഹജ്ജിന് കൊണ്ടുപോയാല്‍ മതിയെന്നും വധുവിന്റെ അച്ഛന്‍ വരനോട് പറഞ്ഞിരുന്നു. വധുവിനെ ഇഷ്ടപ്പെട്ട് വിവാഹം കഴിയ്ക്കാനെത്തിയ വരനാകട്ടേ വധൂപിതാവിന്റെ തീരുമാനത്തെ അംഗീകരിയ്ക്കാനാകില്ല. വധുവിനെ ഹജ്ജിന് കൊണ്ട് പോകണമെങ്കില്‍ വിവാഹത്തിന് തയ്യാറല്ലെന്ന് അറിയിച്ചു.

താന്‍ ഹജ്ജ് കര്‍മ്മത്തിന് പോയിട്ടുണ്ടെന്നും വിവാഹം കഴിയ്ക്കുന്നത് ഇനിയും വധുവിനേയും കൊണ്ട് തീര്‍ത്ഥാടനത്തിന് പോകാനല്ലെന്നും വിശ്രമ ജീവിതത്തിനാണെന്നും വരന്‍ പറഞ്ഞു. ഇങ്ങനെയൊക്കെ വരന്‍ തന്നെ പറഞ്ഞാല്‍ വിവാഹം മുടങ്ങുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. സൗദി പത്രമായ ഐന്‍ ഹെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications