കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ടാറ്റു യുവാവിന്റെ പണി പോയി

  • By Mithra Nair
Google Oneindia Malayalam News

ന്യുയോര്‍ക്ക്: മുന്‍ കാമുകിയുടെ പേര് ടാറ്റു ചെയ്താല്‍ എന്താ കുഴപ്പം. മുന്‍ കാമുകിയുടെ പേര് ടാറ്റൂ ചെയ്ത യുവാവിന്റെ പണി പോയി.ചുണ്ടിനുള്ളില്‍ മുന്‍ കാമുകിയുടെ പേര് ടാറ്റൂ ചെയ്തതിന് ന്യുയോര്‍ക്ക് ഹോം ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനായ കിര്‍ക്ക് സോക്കോര്‍സോ എന്ന യുവാവിനാണ് ജോലി നഷ്ടമായത്.

പ്രയപ്പെട്ടവളുടെ പേര് ചുണ്ടില്‍ ടാറ്റൂ ചെയ്യുന്നതില്‍ എന്താണൊരു തെറ്റ്, തെറ്റോന്നുമില്ല എന്നാല്‍ എന്നാല്‍ കാമുകിയുടെ പേര് ഐഎസ്‌ഐ എസ് എന്നാണെങ്കില്‍ എന്തുചെയ്യും. പിന്നെ പണി പോയില്ലെങ്കിലെ അത്ഭുതമുള്ളൂ. എന്നാല്‍ കിര്‍ക്കിന്റെ കാമുകിയുടെ പേരിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്ഥവം.

-isis.jpg -Properties

ഈജിപ്ഷ്യന്‍ പുരാണത്തിലെ പ്രകൃതിയുടെ ദേവതയായ ഇസിസിനോടുള്ള ആരാധനയെ തുടര്‍ന്നാണ് കിര്‍ക്കിന്റെ കാമുകിയായിരുന്ന പെണ്‍കുട്ടിക്ക് മാതാപിതാക്കള്‍ ഇസിസ് എന്ന് പേരിട്ടത്. എന്നാല്‍ ഇസിസ് എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഐഎസ്ഐഎസ് എന്നാകും. ഇതാണ് കിര്‍ക്കിന്റെ പണി തെറിക്കാന്‍ കാരണമായത്.

നാല് വര്‍ഷം മുമ്പ് പ്രണയം കൊടുമ്പരിരി കൊണ്ടിരിക്കുമ്പോഴാണ് കിര്‍ക്ക് ചുണ്ടിനുള്ളില്‍ കാമുകിയുടെ പേര് ടാറ്റൂ ചെയ്തതത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ടാറ്റു കാരണം കിര്‍ക്കിന്റെ പണിയും പോയി.

English summary
In a misguided ode to a girlfriend, Kirk Soccorso tattooed his beloved's name on the inside of his lower lip.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X