അബുദാബിയില്‍ നടപ്പാതയില്‍ ആത്മഹത്യ! മൃതദേഹം നീക്കം ചെയ്തു, അന്വേഷണം ആത്മഹത്യാ പ്രേരണ കണ്ടെത്താന്‍!
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പ്രധാന റോഡിന് കുറുകെയുള്ള നടപ്പാതയില്‍ ഏഷ്യക്കാരന്‍ എന്ന് സംശയിക്കുന്ന ആളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച കാലത്ത് പതിനൊന്ന് മണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച ഫോണ്‍ കോളിലൂടെയാണ് പോലീസ് വിവരം അറിയുന്നത്.

ഉടനെ സ്ഥലത്തെത്തിയ പോലീസ് കുറ്റന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പ്രധാന റോഡിലുള്ള ഗതാഗതം താല്‍കാലികമായി നിര്‍ത്തിവെക്കുകയും മരിച്ചയാളുടെ മ്യതശരീരം ഉടനെ തന്നെ സംഭവ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. ആത്മഹത്യക്ക് പിന്നില്‍ ആരുടെയും പ്രേരണയുണ്ടോ എന്ന് പോലീസ് അന്യേഷണം നടത്തുന്നുണ്ട്. തുടര്‍ നടപടികള്‍ക്കായ് മ്യതശരീരം പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications