കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൃത്വിക്ക് റോഷനോട് അമിതമായ ഇഷ്ടം; ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനോട് ഭാര്യയ്ക്കുള്ള അമിത അഭിനിവേശം ഭര്‍ത്താവിനെ കൊണ്ടു ചെന്നെത്തിച്ചത് കൊലപാതകത്തില്‍. ന്യൂയോര്‍ക്ക് ക്വീന്‍സിലാണ് സംഭവം. ഭാര്യയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥനായ യുവാവ് കൊലപാതകത്തിന് ശേഷം സ്വന്തം ജീവന്‍ അവസാനിപ്പിക്കുകയും ചെയ്തു. പ്രതി ദിനേശ്വര്‍ ബുധിദത്തിനെ ഹോവാര്‍ഡ് ബീച്ചിലെ വയലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ട സ്ത്രീ ഡോണ്‍ ഡോജോയ് ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു. ദിനേശ്വറും ഡോണും ഓസോണ്‍ പാര്‍ക്കിലെ വൈറ്റ്ലാവ് സ്ട്രീറ്റിലെ ആല്‍ബര്‍ട്ട് റോഡിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഡോണ്‍ ഈ സ്ഥലത്ത് നിന്ന് മാറിയിരുന്നു. ഓസോണ്‍ റോഡിലെ ജെമിനി അള്‍ട്രാ ലോഞ്ചില്‍ മദ്യം വിളമ്പലായിരുന്നു ഡോണിന്റെ ജോലി. വെള്ളിയാഴ്ച ബുധിദത്തിനൊപ്പം സിനിമ കാണാനായി ഓസോണ്‍ പാര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോകാന്‍ ഡോണ്‍ സമ്മതിച്ചു. ഇവിടെ വെച്ച് പ്രതി ഡോണിനെ കുത്തിക്കൊലപ്പെടുത്തുകയും സഹോദരിക്ക് ടെക്‌സ്റ്റ് മെസേജ് അയക്കുകയും ചെയ്തു. ബുധിദത്ത് ഡോണിനെ കൊന്നതായി മെസേജില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റിന്റെ താക്കോല്‍ ചെടിച്ചട്ടിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം ഡോണിന്റെ സഹോദരിയോട് പറഞ്ഞു. മെസേജ് അയച്ച ശേഷം ബുധിദത്ത് തന്റെ അപ്പാര്‍ട്ട്‌മെന്റ് വിട്ടു. രാത്രി 7.30 ഓടെ ഡോണിന്റെ സഹോദരി വീട്ടിലെത്തി താക്കോല്‍ ഉപയോഗിച്ച് അകത്ത് കയറി. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഡോണിന്റെ മൃതദേഹം കണ്ടെത്തിയ അവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. അതേസമയം, ഹോവാര്‍ഡ് ബീച്ചിലെത്തിയ ബുധിദത്ത് മരത്തില്‍ തൂങ്ങിമരിക്കുകയും ചെയ്തു.

ഒന്നിലധികം പാന്‍ കാര്‍ഡ് കൈയ്യില്‍ വെക്കുന്നത് കുറ്റകരം; തെറ്റായ നമ്പര്‍ നല്‍കിയാല്‍ പതിനായിരം പിഴഒന്നിലധികം പാന്‍ കാര്‍ഡ് കൈയ്യില്‍ വെക്കുന്നത് കുറ്റകരം; തെറ്റായ നമ്പര്‍ നല്‍കിയാല്‍ പതിനായിരം പിഴ

crime

ഭാര്യയോടുള്ള അമിത സ്‌നേഹമാണ് ബുധിദത്തിനെ കൊണ്ട് ഇത്തരമൊരു പ്രവൃത്തി ചെയ്യിപ്പിച്ചതെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നത്. ബുധിദത്തിന് ഭാര്യയോടുള്ള സ്‌നേഹത്തിന് പുറമേ അവളുടെ ജോലിയില്‍ കടുത്ത അസൂയയുമുണ്ടായിരുന്നു. അവള്‍ സുന്ദരിയായിരുന്നു. പണം സമ്പാദിച്ചിരുന്നു. എന്നാല്‍ ബുധിദത്ത് എല്ലായ്‌പ്പോഴും അവളെ അധിക്ഷേപിക്കുകയും നിയന്ത്രിക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായി ഡോണിന്റെ സുഹൃത്ത് റോഡ്‌നി പറഞ്ഞു. എന്നാല്‍ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതിനാല്‍ ഡോണ്‍ ഒരിക്കലും ഇതൊന്നും ഗൗരവമായി എടുത്തിട്ടില്ലെന്ന് റോഡ്നി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്‌ക്കെതിരായ പ്രചരണത്തിനിടെ പാകിസ്താന്‍ മ്യൂസിയത്തില്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പ്രതിമഇന്ത്യയ്‌ക്കെതിരായ പ്രചരണത്തിനിടെ പാകിസ്താന്‍ മ്യൂസിയത്തില്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പ്രതിമ

ഹൃത്വിക് റോഷന്‍ അഭിനയിച്ച ഒരു പാട്ടോ സിനിമയോ ഡോണ്‍ കാണുമ്പോഴെല്ലാം പ്രതിക്ക് അസൂയ തോന്നിയിട്ടുണ്ടെന്ന് ജെമിനി അള്‍ട്രാ ലോഞ്ചിലെ ഉദ്യോഗസ്ഥന്‍ മാല രാംധാനി പറഞ്ഞു. ഹൃത്വിക് റോഷനോട് ബുധിദത്തിന് അസൂയയുണ്ടായിരുന്നുവെന്നും ഹൃത്വിക്ക് അഭിനയിച്ച പാട്ടുകളോ സിനിമകളോ സംപ്രേഷണം ചെയ്യുകയാണെങ്കില്‍ ചാനല്‍ മാറ്റാന്‍ എപ്പോഴും ഡോണിനോട് ആവശ്യപ്പെട്ടിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

English summary
Man commits suicide after stabbing wife in New York
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X