പാചകത്തിനിടെ അശ്രദ്ധ മൂലം ഒരാള്‍ മരിച്ചു
വാഷിങ്ടണ്‍: ഭക്ഷണം പാകം ചെയ്യുമ്പോള്‍ നിങ്ങള്‍ സൂക്ഷിക്കാറുണ്ടോ. പല അപകടങ്ങളും പതിവായിരിക്കുകയാണ്. അമേരിക്കയിലെ ഒരു അപകടം അത്തരത്തിലൊരു വാര്‍ത്ത ആണ് നല്‍കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനു ഇടയില്‍ ഒരാള്‍ ഉറങ്ങിപ്പോയി. അമേരിക്കയിലെ പെന്‍സില്‍വാനിയ എന്ന സ്ഥാലത്തെ ഒരു വീട്ടിലാണു ഒരാള്‍ പാചകം ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയി വന്‍ അപകടം ഉണ്ടായിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സ്റ്റൗ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു.
അന്തോണി ജോസഫ് എന്ന ആളാണു പാചകത്തിനിടെ മരണപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉറങ്ങിപ്പോകുകയും പെട്ടെന്നു തീ പിടിക്കുകയും ആയിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് അന്തോണിയുടെ വീട്. തീപിടുത്തം ഉണ്ടായ സാഹചര്യത്തില്‍ ഒന്നാം നിലയില്‍ നിന്നും രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതിനു ഇടയില്‍ ആണ് അന്തോണി മരണപ്പെട്ടത്.

പൊട്ടിത്തെറി ഉണ്ടായപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വെള്ളം ഒഴിച്ച് തീ അണയ്ക്കുവാന്‍ ശ്രമിച്ചിരുന്നു എന്നാണു പോലീസ് പറയുന്നത്. സംഭവം നടന്ന് മൂന്നു മണിക്കൂറിനു ശേഷമാണു അന്തോണിയുടെ മൃതദേഹം ലഭിച്ചതെന്നും പോലീസ് പറയുന്നു.
പാചകം ചെയ്യുന്നവര്‍ ഇനിയെങ്കിലും കരുതലോടെ നീങ്ങേണ്ടതാണ്. ഏതു നിമിഷവും അപകടങ്ങള്‍ സംഭവിക്കാം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും ജനങ്ങള്‍ സ്വീകരിക്കേണ്ടതാണ്.












Click it and Unblock the Notifications