അമ്മയെ തല്ലിയതിന് അറസ്റ്റിലായ 20കാരന്‍ ഹൃദയാഘാതം വന്ന് മരിച്ചു
റിയാദ്: അമ്മയെ മര്‍ദ്ദിച്ചശയാക്കിയ കേസില്‍ അറസ്റ്റിലായ മകന്‍ പൊലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍. 20കാരനായ സൗദി യുവാവാണ് പൊലീസ് സ്റ്റേഷനില്‍ മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്.
വ്യാഴാഴ്ചയാണ് യുവാവ് അമ്മയെ മര്‍ദ്ദിച്ചതിന് പൊലീസ് പിടിയിലാകുന്നത്. റിയാദില്‍ നിന്നുമാണ് ഇയാള്‍ പിടിയിലാകുന്നത്. രാത്രിയോടെ ഇയാളെ ലോക്കപ്പിലെത്തിച്ചു. പുലര്‍ച്ചയോടെ സുരക്ഷ ജീവനക്കാരാണ് മരിച്ച നിലയില്‍ യുവാവിനെ കാണുന്നത്.

പൊലീസിന്റെ മര്‍ദ്ദനമേറ്റാണോ മരണമെന്ന കാര്യം വ്യക്തമല്ല. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.
ഫോറന്‍സിക് പരിശോധന ഫലം പുറത്ത് വന്ന ശേഷം മാത്രമേ മരണത്തില്‍ കൂടുതല്‍ വ്യക്തത കൈവരികയുള്ളൂ. ആഴ്ചകള്‍ക്ക് മുന്‍പാണ് ജിദ്ദയില്‍ ലഹരി മരുന്നിന് അടിമായായ യുവാവ് അമ്മയെ കൊലപ്പെടുത്തിയ ശേഷം ഉംറയ്ക്ക് പോയതും പൊലീസ് പിടിയിലായതും.












Click it and Unblock the Notifications