തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ച യുവാവ് മരിച്ചു
തായ്പേയ്: മൂന്ന് ദിവസം തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ചതിനെത്തുടര്‍ന്ന് യുവാവ് മരിച്ചു. വടക്കന്‍ തായ്വാനിലാണ് സംഭവം നടക്കുന്നത്. മൂന്ന് ദിവസം ഇന്റര്‍നെറ്റ് കഫെയിലിരുന്ന് വീഡിയോ ഗെയിം കളിച്ച ഹ്സീ എന്ന മുപ്പത്തിരണ്ടുകാരനാണ് മരിച്ചത്. തുടര്‍ച്ചയായി വീഡിയോ ഗെയിം കളിച്ചതിനെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിനു കാരണമായത്.
തായ്വാനിലെ കവോസിയുങ് നഗരത്തിലെ ഒരു ഇന്റര്‍നെറ്റ് കഫെയാണ് ഈ ദാരുണ സംഭവത്തിന് കേന്ദ്രമായത്. ഹ്സീ ഇന്റര്‍നെറ്റ് കഫെയിലെ സ്ഥിരം സന്ദര്‍ശകനാണെന്നാണ് കഫെ ഉടമ പറയുന്നത്. വീഡിയോ ഗെയിം കളിച്ച് ക്ഷീണിക്കുമ്പോള്‍ കഫെയില്‍ തന്നെ ഇരുന്ന് ഉറങ്ങാറുണ്ടെന്നും ഉടമ പോലീസിനോട് പറഞ്ഞു.

ഇയാളെ കഫെയിലെ മുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉറങ്ങുകയാണെന്നു ആദ്യം വിചാരിച്ച ഉടമ ഇയാളെ വിളിച്ചുണര്‍ത്താന്‍ പോയില്ല. പിന്നീട് ഒരു കഫേക്കാരന്‍ ഇയാള്‍ ശ്വാസോഛ്വാസം നടത്തുന്നില്ലെന്ന് പറയുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് തന്നെ ഇയാള്‍ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. വീഡിയോ ഗെയിം തുടര്‍ച്ചയായി കളിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഒരു തായ്വാന് സ്വദേശി മരിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications