Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്‌ട്രേലിയയിലെ ബീച്ചില്‍ സ്രാവിന്റെ ആക്രമണം... ഒരാള്‍ മരിച്ചു

ബല്ലിന: ഓസ്‌ട്രേലിയയിലെ ബീച്ചില്‍ സ്രാവിന്റെ കടിയേറ്റ് ഒരാള്‍ മരിച്ചു. ജാപ്പനീസ് സ്വദേശിയായ തദാഷി നകാരിയാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.

ന്യൂ സൗത്ത് വെയ്ല്‍സിന്റെ വടക്കന്‍ തീരത്തുള്ള ബല്ലിനയിലെ കടല്‍തീരത്താണ് സംഭവം നടന്നത്. കടലില്‍ സര്‍ഫ് ചെയ്യുന്നതിനിടെയാണ് അപകടം. ഇയാള്‍ ഒരു വര്‍ഷമായി ബല്ലിനയില്‍തന്നെയാണ് താമസം. സര്‍ഫിങ് ബോര്‍ഡുകളുടെ വില്‍പനക്കാരനായിരുന്നു.

Shark

കഴിഞ്ഞ ദിവസവും ഇവിടെ സ്രാവിന്റെ ആക്രമണം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഒരാള്‍ക്ക് പരിക്കേറ്റതായും പറയപ്പെടുന്നു.

സ്രാവിന്റെ ആക്രമണത്തില്‍ തദാഷിയുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടു. ബീച്ചില്‍ സര്‍ഫ് ചെയ്തുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് ഇയാളെ ഉടന്‍ തീരത്തെത്തിച്ചു. പോലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

സ്രാവിന്റെ ആക്രമണത്തെ തുടര്‍ന്ന് ബീച്ച് അടച്ചിട്ടു. ഓസ്‌ട്രേലിയയിലെ പല ബിച്ചികളിലും ഇപ്പോള്‍ സാമനമായ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ബീച്ച് സര്‍ഫിങിനായി എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഇതോടെ വന്‍ തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+