പ്രതിരോധ ശേഷി കൂട്ടാന്‍ പാമ്പിന് തല ചവച്ചരച്ച മധ്യവയസ്ക്കന് മരിച്ചു
അക്ര: പ്രതിരോധശേഷി കൂട്ടാന്‍ വിഷപാമ്പിന്റെ തല കഴിച്ച മധ്യവയ്യ്ക്കന് മരിച്ചു. ഖാനയിലാണ് കര്ഷകന് വിഷ പാമ്പിന്റെ തല തിന്ന് മരിയ്ക്കുന്നത്. വിഷത്തെ പ്രതിരോധിയ്ക്കുന്നതിന് വേണ്ടിയാണ് മൂസ ഡിക്പോര് എന്ന കര്ഷകന് പാമ്പിന് തല തിന്നത്. വിഷപാമ്പിന്റെ തലയില്‍ നിന്നും വിഷം കുടിയ്ക്കുന്നത് പ്രതിരോധ ശേഷി കൂട്ടുമെന്നൊരു വിശ്വാസം ആഫ്രിയ്ക്കയിലെ ഗ്രാമീണര്‍ക്കിടയിലുണ്ട്.
ഖാനയ്ക്കടുത്ത് അഫ്ളാവോയിലാണ് സംഭവം നടന്നത്. പാമ്പ് വിഷത്തെ പ്രതിരോധിയ്ക്കുന്നതിന് വേണ്ടി വിഷ പാമ്പിന്റെ തല ചവച്ചരച്ച് തിന്നുന്നതിനിടെയാണ് മൂസ മരിയ്ക്കുന്നത്. ഒരു സുഹൃത്തിന്റെ കൃഷിയിടത്തില്‍ ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുകൊണ്ടിരിയ്ക്കുമ്പള് ഒരു വിഷപാമ്പ് ട്രാക്ടറില്‍ കുടുങ്ങുകയായിരുന്നു.

ട്രാക്ടറില്‍ നിന്ന് പാമ്പിനെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ പാമ്പിന്റ തല അറുത്ത് മാറ്റി. പാമ്പിന് തല ഔഷധമായി ആഫ്രിയ്ക്കയില്‍ പലയിടത്തും ഉപയോഗിയ്ക്കാറുണ്ട്.അതിനാല്‍ നാട്ടുകാരില്‍ പലരും പാമ്പിന് തല സ്വന്തമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് വിട്ടുകൊടുക്കാന്‍ മൂസ തയ്യാറായില്ല. പാമ്പിന് തല വായിലേയ്ക്ക് വച്ച്് വിഷം വലിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാക്കില്‍ വിഷപ്പല്ല് കൊള്ളുകയും അരമണിയ്ക്കൂറിനുള്ളില്‍ മൂസ മരിയ്ക്കുകയുമായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications