എസി ഉപയോഗത്തെ ചൊല്ലി തര്‍ക്കം, ദമ്പതികള്‍ വിവാഹമോചനത്തിലേക്ക്
ജോര്‍ദാന്‍: ലോകത്ത് നടക്കുന്ന വിവാഹങ്ങളില്‍ 50 ശതമാനവും വിവാഹമോചനത്തിലാണ് കലാശിക്കുന്നത്. പ്രത്യേക കാരണങ്ങളൊന്നും ഇപ്പോള്‍ വേര്‍പിരിയാന്‍ ആവശ്യമില്ല. ചെറിയൊരു തര്‍ക്കം ദമ്പതികളെ ചെന്നെത്തിക്കുന്നത് വിവാഹമോചനത്തിലേക്കാണ്. ജോര്‍ദാനിലെ ഒരു ദമ്പതികളും വിവാഹമോചനവക്കിലെത്തി. കാരണം അന്വേഷിച്ചപ്പോള്‍ കേട്ടതാണ് രസകരം.
എ.സി ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിന് ഭര്‍ത്താവിനെ പ്രേരിപ്പിച്ചത്. വൈദ്യുതി ബില്‍ കൂടി വരുന്നതിന്റെ കാരണം എ.സിയുടെ അമിത ഉപയോഗമാണെന്ന് ഭര്‍ത്താവ് ഭാര്യയോട് പറയുകയുണ്ടായി. എ.സി ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, ഭാര്യ എത്ര പറഞ്ഞിട്ടും ഇതു അനുസരിച്ചില്ല. ഒടുവില്‍ ഇരുവരും വഴക്കായി. ചെറിയ വഴക്കില്‍ തുടങ്ങി വലിയ പ്രശ്‌നമായപ്പോള്‍ വിവരം ഇരുവരും കുടുംബാംഗങ്ങളോട് പറയുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ കുടുംബാംഗങ്ങള്‍ക്കും സാധിച്ചില്ല.
അനുസരിക്കാത്ത ഭാര്യയെ തനിക്ക് ആവശ്യമില്ലെന്ന് പറഞ്ഞ യുവാവ് ഒടുവില്‍ വേര്‍പിരിയാം എന്ന് പറയുകയായിരുന്നു. ഭര്‍ത്താവിനുമുന്നില്‍ തോല്‍വി സമ്മതിക്കാന്‍ ഭാര്യയ്ക്കും താത്പര്യമില്ലായിരുന്നു. ഒടുവില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications