ഭാര്യക്ക് 'പ്രേമം' ഒട്ടകത്തിനോട്.. ഭര്‍ത്താവ് മൊഴി ചൊല്ലി
റിയാദ്: ഒരു ഒട്ടകത്തെ ഇഷ്ടപ്പെട്ടതിന്റെ പേരില്‍ വിവാഹ മോചനമൊക്കെ നടക്കുമോ...? നടക്കും എന്നാണ് സൗദിയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ തോന്നുക.
ഒരു തമാശ പറഞ്ഞപ്പോള്‍ അത് ഇത്രവലിയ പ്രശ്‌നമാകുമെന്ന് ആ ഭാര്യ കരുതിക്കാണില്ല. ഭര്‍ത്താവിനേക്കാള്‍ പ്രിയം ഒട്ടകത്തിനോടാണെന്ന് പറഞ്ഞതിനാണ് ഒരാള്‍ തന്റെ ഭാര്യയെ മൊഴി ചൊല്ലിയത്.

ഭാര്യയും ഭര്‍ത്താവും കൂടി ഭാര്യയുടെ ഫാമില്‍ പോയതായിരുന്നു. തമാശപറഞ്ഞിരിക്കുമ്പോള്‍ പൂര്‍വ്വകാല പ്രണയ ബന്ധങ്ങളെ കുറിച്ച് പറയണം എന്നായി ഭര്‍ത്താവ്. തനിക്ക് പിതാവ് സമ്മാനമായി തന്ന ഒട്ടകത്തിനോടാണ് ഇഷ്ടം എന്ന് ഭാര്യയുടെ മറുപടി.

ഇതോടെ ഭര്‍ത്താവിന്റെ മനസ്സില്‍ വലിയ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. എന്നാല്‍ ഒന്നും പറയാതെ അവിടെ നിന്ന് മടങ്ങി. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ദേഷ്യം മുഴുവന്‍ പുറത്തെടുത്തു. എന്നാല്‍ ഭാര്യക്ക് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിരുന്നില്ല. ഭര്‍ത്താവിനേക്കാള്‍ ഇഷ്ടം ഒട്ടകത്തിനോടാണെന്ന് അവര്‍ ആവര്‍ത്തിച്ചു.
പിന്നെയാണ് സംഭവം നടന്നത്. ഭാര്യയെ വിളിച്ചിറക്കി കാറില്‍ കയറ്റി പഴയ ഫാമിനടുത്ത് കൊണ്ടുചെന്നിറക്കി. എന്നിട്ട് മൊഴി ചൊല്ലുകയും ചെയ്തു. ഭര്‍ത്താവിനേക്കാള്‍ ഇഷ്ടം ഒരു മൃഗത്തോടാണെങ്കില്‍ നിനക്കുള്ള സ്ഥാനം മൃഗങ്ങള്‍ക്കൊപ്പമാണെന്നാണത്രെ അയാള്‍ ഭാര്യയോട് പറഞ്ഞത്. സൗദിയിലെ സദ എന്ന പത്രത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications