ഭാര്യകാരണം രാത്രി ഉറക്കമില്ല,ഭര്‍ത്താവ് മൊഴിചൊല്ലി
സനാ: കൂര്‍ക്കംവലിയും പൊണ്ണത്തടിയും യുവാവ് ഭാര്യയെ മൊഴി ചൊല്ലി. പൊണ്ണത്തടി മൂലമാണ് ഭാര്യ കൂര്‍ക്കം വലിയ്ക്കുന്നതെന്നാണ് യുവാവ് പറയുന്നത്. തടി കുറയ്ക്കാന്‍ താന്‍ നിര്‍ദ്ദേശിച്ച ഭക്ഷണക്രമം അനുസരിയ്ക്കാന്‍ ഭാര്യ തയ്യാറായില്ലെന്നും ഇതിനാലണ് വിവാഹമോചനം നടത്തിയതെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.
യാസിന്‍ (40) എന്നയാളാണ് ഭാര്യയെ വിവാഹ മോചനം ചെയ്തത്. ഇവരുടെ കൂര്‍ക്കംവലി മൂലം ഒരു മിനിട്ട് പോലും തനിയ്ക്ക് ഉറങ്ങാന്‍ കഴിയില്ലെന്നും ഭാര്യയോടൊപ്പം ഇനി ജീവിയ്ക്കാനാകില്ലെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു. അമിതഭാരമാണ് സ്ത്രീയുടെ കൂര്‍ക്കം വലിയ്ക്ക് കാരണമെന്ന് യുവാവ് പറയുന്നു.

അതിനാല്‍ തന്നെ ആഹാരക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ യുവാവ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിയ്ക്കാന്‍ ഭാര്യ തയ്യാറായില്ല. താന്‍ നിര്‍ദ്ദേശിച്ച ഡയറ്റ് പാലിച്ചിരുന്നെങ്കില്‍ മുപ്പത് കിലോയിലധികം ഭാരം വരെ കുറയ്ക്കാന്‍ കഴിയുമായിരുന്നെന്ന് യുവാവ് പറയുന്നു.
എന്നാല്‍ ഇതിനൊന്നിനും ഭാര്യ തയ്യാറായിരുന്നില്ല. രാത്രിയില്‍ ഒരു മിനിട്ട് പോലും സ്ത്രീയുടെ കൂര്‍ക്കം വലി മൂലം തനിയ്ക്ക് ഉറങ്ങനാകില്ലെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഭാര്യയോടും ഇക്കാര്യങ്ങള്‍ യുവാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഇക്കാര്യം ഗൗരവമായി എടുത്തില്ല. ഡയറ്റ് പാലിയ്ക്കാന്‍ താന്‍ ഭാര്യയോട് യാചിച്ചിട്ടുണ്ടെന്നും യുവാവ്. ഡിവോഴ്‌സ് അല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നെന്നും യുവാവ്.












Click it and Unblock the Notifications