ക്രിസ്തുമസ് ദിവസത്തില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു
ലോസ്ആഞ്ചല്‍സ്: ക്രിസ്തുമസ് ദിവസത്തില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.
കുടുംബ തര്‍ക്കത്തില്‍ തുടങ്ങിയ വാക്കേറ്റം അവസാനിച്ചത് നഗരത്തെ ഞെട്ടിക്കുന്ന കാഴ്ചയിലാണ്. യുവതിയുമായി വാക്കേറ്റമുണ്ടായ ഇയാള്‍ വീട്ടിലേക്ക് എത്തി കടന്നാക്രമിക്കുകയായിരുന്നു. പെട്രോള്‍ യുവതിയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി. തീ ജ്വാലയില്‍ എരിഞ്ഞ സ്ത്രീ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.

അയ്യല്‍വാസികള്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രയില്‍ എത്തുന്നത് വഴി ഇവര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ബസ്സില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്.












Click it and Unblock the Notifications