കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നടിയുടെ നീന്തല്‍ക്കുളത്തില്‍ യുവാവിന്‍റെ മൃതദേഹം, വന്‍ പ്രതിഫലം വാങ്ങുന്ന നടി വിവാദത്തില്‍

Google Oneindia Malayalam News

ലോസ് ആഞ്ചലിസ്: ബോളിവുഡ് നടി ഡെമി മൂറിന്റെ(52) നീന്തല്‍ക്കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 21വയസ് പ്രായമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ലോസ് ആഞ്ചലിസിലെ നടിയൂടെ വീടിനോട് ചേര്‍ന്നുള്ള നീന്തല്‍ക്കുളത്തിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

നടിയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയ്ക്കിടെ കാല്‍ വഴുതി യുവാവ് കുളത്തിലേയ്ക്ക് വീണതാവാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഹോളിവുഡില്‍ ഒരുകാലത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന മുന്‍നിര നായികയായിരുന്നു ഡെമി മൂര്‍. മുന്‍ ഭര്‍ത്താവ് ആഷ്ടണ്‍ കച്ചറിനൊപ്പം വാങ്ങിയ വീട്ടിലാണ് ദുരന്തം ഉണ്ടായത്. സംഭവത്തെപ്പറ്റി നടിയും പ്രതികരിച്ചിട്ടുണ്ട്.

നടിയുടെ വീട്ടില്‍

നടിയുടെ വീട്ടില്‍

ഡെമി മൂറിന്റെ നീന്തല്‍ക്കുളത്തിലാണ് 21കാരനായ എഡനില്‍സണ്‍ സ്റ്റീവന്‍ വാലേ എന്ന യുവാവിന്റെ മൃതേദഹം കണ്ടെത്തിയത്. വാലേയ്ക്ക് നീന്തല്‍ അറിയില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു

പാര്‍ട്ടിയ്ക്ക്

പാര്‍ട്ടിയ്ക്ക്

നടിയുടെ വീട്ടില്‍ പാര്‍ട്ടിയ്ക്ക് എത്തിയതാണ് യുവാവെന്നും പറയപ്പെടുന്നു

വീട്ടിലില്ലായിരുന്നു

വീട്ടിലില്ലായിരുന്നു

അപകടം നടക്കുമ്പോള്‍ നടി വീട്ടില്‍ ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ മക്കളുടെ അടുത്തേയ്ക്ക് നടി പോയതായാണ് വിവരം

പ്രതികരണം

പ്രതികരണം

യുവാവിന്റെ മരണത്തില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലെ താനും ദുഖിതയാണെന്ന് നടി പറയുന്നു

നഷ്ടം

നഷ്ടം

ഒരു കുട്ടിയെ നഷ്ടപ്പെടുമ്പോഴുള്ള വേദന എത്രത്തോളം ഉണ്ടാകുമെന്നും തനിയ്ക്കറിയാമെന്നും നടി

പ്രമുഖ നടി

പ്രമുഖ നടി

ഹോളിവുഡില്‍ ഒരുകാലത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങിയ നായികയായിരുന്നു ഡെമി മൂര്‍

ഇപ്പോഴും

ഇപ്പോഴും

ഇപ്പോഴും അഭിനയരംഗത്ത് ഡെമി തുടരുന്നുണ്ട്.

English summary
Man drowns in Demi Moore's swimming pool
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X