Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ ചതിച്ച കാമുകിക്ക് കാമുകന്‍ കൊടുത്ത ഞെട്ടിക്കുന്ന വാലന്റൈന്‍ സമ്മാനം, വീഡിയോ കാണൂ..

പ്രണയത്തിലും യുദ്ധത്തിലും എന്തും ആകാം എന്നൊക്കെ പറയാറുണ്ട്, എന്ന് കരുതി ചതിക്കാന്‍ പാടുണ്ടോ. തന്നെ ചതിച്ച കാമുകിക്ക് ചതിയുടെ തെളിവുകളെല്ലാം കൂടി ഒരു വാലന്റൈന്‍ കാര്‍ഡിലാക്കി കൊടുത്ത് ഞെട്ടിച്ചു ഒരു കാമുകന്‍. കാലിഫോര്‍ണിയ സ്വദേശിയായ കൈല്‍ ബോഗസാണ് ഈ കഥയിലെ നായകന്‍.

കാമുകിയുടെ ചുറ്റിക്കളികളെല്ലാം തെളിവ് സഹിതം ഒരു കാര്‍ഡിലാക്കി വാലന്റൈന്‍ ദിന സമ്മാനമായി കൊടുക്കുകയായിരുന്നു കൈല്‍ ബോഗസ്. സോഷ്യല്‍ മീഡിയയില്‍ ഒരു ഫേക് പ്രൊഫൈല്‍ ഉണ്ടാക്കിയാണ് കാമുകിയുടെ രഹസ്യങ്ങളെല്ലാം കൈല്‍ മനസിലാക്കിയത്. പ്രണയിക്കുന്നവരുടെ ദിവസമായ വാലന്റൈന്‍സ് ദിനം തന്നെയാണ് കൈല്‍ ഈ തെളിവുകള്‍ കൈമാറാന്‍ തിരഞ്ഞെടുത്തത്. കാണൂ...

വാലന്‍ന്റൈന്‍ ഡേ കാര്‍ഡ്

വാലന്‍ന്റൈന്‍ ഡേ കാര്‍ഡ്

കാമുകി കഴിഞ്ഞ കുറേ നാളുകളായി തന്നെ ചതിക്കുകയായിരുന്നു എന്നാണ് കൈല്‍ ബോഗസ് പറയുന്നത്. ഇതിനുള്ള തെളിവ് ശേഖരിക്കാനായി കൈല്‍ കുറച്ചൊന്നുമല്ല പാട് പെട്ടത്.

എല്ലാം കൂടി ഒരു കാര്‍ഡിലാക്കി

എല്ലാം കൂടി ഒരു കാര്‍ഡിലാക്കി

കഷ്ടപ്പെട്ട് ശേഖരിച്ച തെളിവുകളെല്ലാം ഒരു വാലന്റൈന്‍ കാര്‍ഡിലാക്കി കാമുകിക്ക് നേരിട്ട് കൊടുത്തു കൈല്‍. അതും ഒരു വാലന്റൈന്‍ ദിനത്തില്‍ തന്നെ. നാടകീയമായ രംഗങ്ങളാണ് കൈല്‍ ഇതിന് വേണ്ടി ഒരുക്കിയത്.

കാര്‍ഡില്‍ ഉണ്ടായിരുന്നത്

കാര്‍ഡില്‍ ഉണ്ടായിരുന്നത്

രഹസ്യക്കാരനുമായി കാമുകി ചാറ്റ് ചെയ്ത വിവരങ്ങളാണ് കൈല്‍ കാര്‍ഡിലാക്കി കാമുകിക്ക് കൊടുത്തത്. ഇതിന് വേണ്ടി താന്‍ ഇഷ്ടം പോലെ ഫേക് ഐ ഡികള്‍ വരെ ക്രിയേറ്റ് ചെയ്തു എന്നിയാള്‍ പറയുന്നു

ഓരോ മുറിയും വന്‍ സെറ്റപ്പ്

ഓരോ മുറിയും വന്‍ സെറ്റപ്പ്

കാമുകിയുടെ കണ്ണ് കെട്ടി ഓരോ മുറികളിലായി കൊണ്ടുപോയി. റോസാപ്പൂവും ആനക്കുട്ടിയും അടക്കം രസകരമായ പലതും മുറികളില്‍ കൈല്‍ ഒരുക്കിയിരുന്നു

ഇതാ തെളിവുകള്‍

ഇതാ തെളിവുകള്‍

അവസാനം വാലന്റൈന്‍ കാര്‍ഡും കയ്യില്‍ വെച്ചുകൊടുത്തു. നീയെന്നെ വഞ്ചിച്ചതിന്റെ തെളിവുകളാണ് ഇതെല്ലാം എന്ന് കൂടി പറഞ്ഞപ്പോള്‍ കാമുകി തളര്‍ന്നുപോയി.

ഇറങ്ങിപ്പോകൂ

ഇറങ്ങിപ്പോകൂ

എന്റെ വീട്ടില്‍ നിന്നും എന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകൂ എന്ന് പറഞ്ഞാണ് ഇയാള്‍ കാമുകിയെ ഇറക്കിവിട്ടത്.

വീഡിയോ വൈറല്‍

യൂടൂബില്‍ കൈല്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോ അധികം വൈകാതെ വൈറലായി മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+