കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍സര്‍ വയറിനെ കാര്‍ന്ന് തിന്നു! വയര്‍ നീക്കും മുന്‍പ് യുവാവിന്റെ ആവശ്യം കേട്ട് ഞെട്ടി ഡോക്ടര്‍

  • By Desk
Google Oneindia Malayalam News

ദുബായ്: ശരീരഭാരം പെട്ടെന്ന് കുറയുന്നതും നിർ‌ത്താത്ത ഛർദ്ദിയുമെന്ന പരാതിയുമായാണ് ഗുലാം അബ്ബാസ് എന്ന യുവാവ് ഡോക്ടറുടെ അടുത്തെത്തുന്നത്. തന്റെ ജീവിതം തന്നെ മാറി മറിയുന്ന നിമിഷമാണ് അതെന്ന് അബ്ബാസ് ചിന്തിച്ചിരുന്നില്ല.

അബ്ബാസിനെ വയറിൽ കാൻസറാണെന്നായിരുന്നു പരിശോധനാഫലം. അതും മൂന്നാം ഘട്ടം. ജീവൻ തിരിച്ച് കിട്ടുമെന്ന് പോലും ഉറപ്പില്ലാത്ത നിമിഷം. രണ്ട് നിർദ്ദേശങ്ങളാണ് ഡോക്ടർ അബ്ബാസിന് മുന്നിൽ വെച്ചത്.

biriyani

ഒന്നുകിൽ വയർ പൂർണമായും നീക്കം ചെയ്യുക, അല്ലെങ്കിൽ മരിക്കുക. ഏതെരാളെയും പോലെ ജീവിച്ച് കൊതി തീരാത്ത അബ്ബാസും ഒന്നാമത്തെ മാർഗം തിരഞ്ഞെടുത്തു. ജീവൻ തിരിച്ച് കിട്ടുമെങ്കിലും പിന്നീടുള്ള സങ്കീർണതകളെകുറിച്ച് അബ്ബാസ് ബോധവാനായിരുന്നു.

ക്രിമിനല്‍ കേസ് അയോഗ്യതയല്ല; തിരഞ്ഞെടുപ്പില്‍ വിലക്കാതെ സുപ്രീംകോടതി, ഹര്‍ജികള്‍ തള്ളിക്രിമിനല്‍ കേസ് അയോഗ്യതയല്ല; തിരഞ്ഞെടുപ്പില്‍ വിലക്കാതെ സുപ്രീംകോടതി, ഹര്‍ജികള്‍ തള്ളി

ശസ്ത്രക്രീയയ്ക്ക് വിധേയനാകും മുൻപ് ഭക്ഷണ പ്രിയനായ അബ്ബാസ് ഡോക്ടറോട് ഒരു ആഗ്രഹം പറഞ്ഞു. ബിരിയാണി കഴിക്കണം. ഡോക്ടറും സമ്മതിച്ചു.

അബ്ബാസിനായി ഭാര്യ അവന്റെ ഏറ്റവും പ്രിയപ്പെട്ട ബിരിയാണി ഉണ്ടാക്കി നൽകി. തന്റെ അവസാനത്തെ ബിരിയാണി ആശുപത്രിയി കിടക്കയിൽ ഇരുന്ന് അബ്ബാസ് ആർത്തിയോടെ കഴിച്ചു. ദുബായിൽ എഞ്ചിനീയറാണ് അബ്ബാസ്. ഒന്നരയും രണ്ടും വയസ് വീതമുള്ള രണ്ട് മക്കളും.

ശസ്ത്രക്രീയയ്ക്ക് ശേഷം അധികം കട്ടിയുള്ളതോ എരിവുള്ളതോ ആയ ഭക്ഷണം അബ്ബാസിന് ഇനി കഴിക്കാൻ സാധിക്കില്ല. വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ഭക്ഷണം. മൂന്ന് മാസത്തോളം ദ്രാവകരൂപത്തിൽ മാത്രമെ ഭക്ഷണം കഴിക്കാൻ സാധിക്കു.

ഭക്ഷണം സംഭരിക്കുന്നതും ദഹനപ്രക്രീയ എളുപ്പമാക്കുന്നതു വയറിന്റെ ജോലിയാണ്. വയറില്ലാതാകുന്നതോടെ കുടൽ ഈ ജോലികൾ ഏറ്റെടുക്കുന്നു. അന്നനാളത്തിൽ നിന്നും ഭക്ഷണം നേരെ ചെറുകുടിലിലേക്കെത്തുന്നു. ലോകത്തിൽ എറ്റവും കൂടുതൽ കാൻസർ മരണങ്ങളുടെ കാരണം വയറിനെ ബാധിക്കുന്ന കാൻസറാണ്.

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു; മകൾ മരിച്ചുവയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു; മകൾ മരിച്ചു

English summary
Man eats biriyani as last meal before getting his stomach removed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X