Get Updates
Get notified of breaking news, exclusive insights, and must-see stories!

കുതിരയെ കൊന്ന യുവാവിന് 35 വര്‍ഷം തടവ്

ടല്ലാഹസി: കുതിരയെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ 22 കാരന് 35 വര്‍ഷം തടവ് ശിക്ഷ. കുതിരയേയും ഉടമയേയും വൈരാഗ്യത്തിന്റെ പേരില്‍ കൊലപ്പെടുത്തിയ യുവാവിനാണ് ഫ്‌ളോറിഡയിലെ കോടതി 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

കുതിരപ്പന്തയത്തിന് എത്തുന്ന സംഘവുമായി യുവാവിനുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയത്. ഡീലാന്റ് സ്വദേശിയായ ക്രിസ്റ്റഫര്‍ ടോഡ് എന്ന യുവാവിനാണ് ശിക്ഷ ലഭിച്ചത്. ബ്ളൂ സ്പ്രിംഗ് സ്റ്റേറ്റ് പാര്‍ക്കില്‍ ഫെബ്രുവരിയിലാണ് സംഭവം.

Crime

പാര്‍ക്കില്‍ ചിലയാളുകളുമായി യുവാവ് വഴക്കിട്ടിരുന്നു. ഈ വൈരാഗ്യമാണ് കുതിരയെ കൊല്ലാന്‍ ഇടയാക്കിയത്. സംഭവ ദിവസം പാര്‍ക്കിലെത്തിയ ഒരു യുവതിയുമായി ടോഡ് വഴക്കിട്ടു. ഈ യുവതിയുമായി മുമ്പും ടോഡ് വഴക്കിട്ടിരുന്നു.

സംഭവ ദിവസം യുവതിയും ടോഡിനോട് കയര്‍ത്ത് സംസാരിച്ചു. ഇതോടെ ടോഡിന്റെ നിയന്ത്രണം വിട്ടു. തന്റെ ട്രക്ക് ഒരു കൂട്ടം ആളുകള്‍ക്കും കുതിരകള്‍ക്കും നേരെ ഓടിച്ച് കയറ്റാന്‍ ശ്രമിച്ചു. ഒരു കുതിര ട്രക്ക് ഇടിച്ച് ചത്തു. കുതിരയുടെ റെെഡര്‍ക്കും ഗുരുതരമായി പരിക്കേറ്റു. മൃഗങ്ങളെ കൊല്ലുന്നതിനും ഫ്‌ളോറിഡയില്‍ കടുത്ത ശിക്ഷയാണ് നല്‍കുന്നത്.

ഒരു സംഘം യുവാക്കള്‍ പട്ടാപ്പകല്‍ ഒരു യുവാവിനെ തല്ലിക്കൊന്നിട്ടും പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത നാടായി നമ്മുടെ കേരളം മാറി. ഫ്‌ളോറിഡയില്‍ കുതിരയെ കൊന്ന ആള്‍ക്ക് പോലും 35 വര്‍ഷം ശിക്ഷ ലഭിയ്ക്കുമ്പോള്‍ ക്രൂരമായ കൊലപാതകം നടത്തിയ ആ പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിയ്ക്കുമെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+