വിമാനത്തില്‍ നിന്നും വീണു മരിച്ചു
ലണ്ടന്‍: വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയിലിരുന്നു യാത്രനടത്തിയ രണ്ടുപേരില്‍ ഒരാള്‍ താഴെവീണു മരിച്ചു. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബര്‍ഗില്‍നിന്നും ലണ്ടനിലേക്ക് പറന്ന ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയിലാണ് രണ്ടുപേര്‍ കടന്നുകൂടിയത്.
രണ്ടാമത്തെയാളെ ഗുരുതരാവസ്തയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇരുവരും വിമാനത്തില്‍ കടന്നുകൂടിയത് എങ്ങനെയെന്ന് അധികൃതര്‍ പരിശോധിച്ചുവരുകയാണ്.

12,875 കിലോമീറ്റര്‍ ദൂരമാണ് ഇരുവരും ആകാശയാത്ര നടത്തിയത്.ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെത്തുടര്‍ന്ന് ബോധരഹിതമാവുകയോ ശക്തമായ കാറ്റില്‍ നിയന്ത്രണംവിട്ടതോ ആണ് യാത്രക്കാരന്‍ താഴെവീണതെന്നാണ് നിഗമനം.
ലണ്ടനിലെ റിച്ചമണ്ടിലുള്ള കെട്ടിടത്തിന് മുകളില്‍നിന്നും ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തിയത്. ഏകദേശം 25നും 30നും ഇടയില്‍ പ്രായമുള്ളയാളാണ് മരണമടഞ്ഞത്. ഗുരുതരാവസ്തയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടാമനെ കുറിച്ചും വൃക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications