Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിക്കില്ലെന്ന് പറഞ്ഞ സുഹൃത്തിനെതിരെ കേസ് കൊടുത്ത് യുവാവ്; ആവശ്യപ്പെട്ടത് 24 കോടി നഷ്ടപരിഹാരം

ഇനി പറയാൻ‌ പോകുന്നത് ഒരു പ്രണയത്തെക്കുറിച്ചാണ്. കോടതിയിൽ എത്തിയ പ്രണയം...ഒരുപക്ഷേ കേട്ടാൽ നിങ്ങൾ വിശ്വസിക്കില്ല, പക്ഷേ സംഭവം നടന്നതാണ്,

Love

പ്രണയം ഒരു രസകരമായ അനുഭവമാണെങ്കിലും..ചിലപ്പോൾ പ്രണയത്തിന്റെ പേരിൽ വലിയ വില നൽകേണ്ടി വരും. വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്. ഒരാളോട് നമുക്ക് ഉള്ളിൽ അതി ഭയങ്കരമായി പ്രണയം തോന്നാം. പക്ഷേ നമുക്ക് പ്രണയം തോന്നുന്ന ആൾക്ക് നമ്മളോട് പ്രണയം തോന്നിയില്ലെങ്കിലോ.. ഒരു ദയയുമില്ലാതെ അവർ ആ പ്രണയം വേണ്ട എന്ന് വെച്ചാലോ!..

ചിലർ അത് താങ്ങുമായിരിക്കും. എന്നാൽ ചിലർ ആ വിഷമത്തിൽ മുന്നോട്ട് പോകുമായിരിക്കും. ചിലർ എന്താണ് ചെയ്ത് കൂട്ടു‌ക എന്ന് അവർക്ക് തന്നെ അറിയില്ല.. ഇനി പറയാൻ‌ പോകുന്നത് ഒരു പ്രണയത്തെക്കുറിച്ചാണ്. കോടതിയിൽ എത്തിയ പ്രണയം...ഒരുപക്ഷേ കേട്ടാൽ നിങ്ങൾ വിശ്വസിക്കില്ല, പക്ഷേ സംഭവം നടന്നതാണ്, വിശദമായി വായിക്കാം.

പ്രണയം...

പ്രണയം...

സംഭവം നടന്നത് സിം​ഗപ്പൂരിലാണ് ..യുവതിയോട് ഇഷ്ടം പറയുകയും എന്നാൽ യുവതി തനിക്ക് അയാളെ പ്രണയിക്കാൻ സാധിക്കില്ലെന്ന് പറയുകയും ചെയ്തു. പക്ഷേ തുടർന്ന് ഇയാൾ ചെയ്ത കാര്യം ലോകത്ത് വേറെ ആരെങ്കിലും ചെയ്തു കാണുമോ എന്ന് സംശയമാണ്. അതെ, അത്രയ്ക്കും വിചിത്രമായ സംഭവങ്ങളായിരുന്നു പിന്നീട് നടന്നത്...

2016 ൽ കണ്ടുമുട്ടി...

2016 ൽ കണ്ടുമുട്ടി...

പ്രണയം നിരസിച്ച യുവതിക്കെതിരെ ഇയാൽ കോടതിയിൽ ഹരജി ഫയൽ ചെയ്തു. നോറ ടാനിനെതിരെ കെ.കൗഷിഗൻ ആണ് ഒരു കേസ് ഫയൽ ചെയ്തത്. 2016 ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. രണ്ട് പേരും നല്ല സുഹൃത്തുക്കളായി. ഒരുപാട് സംസാരിച്ചു, കണ്ടു. ആ സൗഹൃദം വളർന്നു. എന്നാൽ യുവാവിന് യുവതിയോട് പ്രണയമായി. യുവതിക്കാണെങ്കിൽ യുവാവിനോട് സൗഹൃദം മാത്രം..

അകലം...

അകലം...

2020 ആയപ്പോഴേക്കും ഇവർ ഒരുപാട് അടുത്ത്, കൗഷി​ഗന് നോറ ഏറ്റവും പ്രിയപ്പെട്ട ആളായി. നോറയില്ലാത്ത അവസ്ഥ ആലോചിക്കാൻ പറ്റാത്ത അവസ്ഥയിലായി. എന്നാൽ അവിടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമുണ്ടായി. കൗഷി​ഗന് നോറയുടുള്ള പ്രണയം കൂടുന്നതിനനുസരിച്ച് നോറ യുവാവുമായി അകലാൻ തുടങ്ങി. അവൾ അവർ തമ്മിൽ ഇടപെഴാനുള്ള അവസരങ്ങൾ കുറച്ച്, നേരം കുറച്ചു..

ആ കത്ത്...

ആ കത്ത്...

അവരുടെ ബന്ധം നല്ല രീതിയിൽ പോകാൻ അതാണ് നല്ലതെന്നായിരുന്നു യുവതി കരുതിയത്. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയി. നോറയുടെ ഈ അകൽച്ച യുവാവിന് സഹിക്കാൻ ആയില്ല. അയാൾ ഭീഷണിപ്പെടുത്താൻ തുടങ്ങി. കേസുെ കൊടുക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.‌ഇതിന് പിന്നാലെ യുവതിക്ക് ഇയാൾ ഒരു കത്ത് കൊടുത്തു. വൈകാരികമായി പ്രശ്നങ്ങൾ ഉണ്ടായി, അത് സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിച്ചു എന്നൊക്കയാണ് ഇയാൾ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു കേസ് കൊടുത്തത്.

നീണ്ട18 മാസം...

നീണ്ട18 മാസം...

ദി സ്‌ട്രെയിറ്റ് ടൈംസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, നോറ ടാനിനോട് ഈ ബന്ധം അംഗീകരിക്കാനോ അല്ലെങ്കിൽ 'അവളുടെ വ്യക്തിപരവും തൊഴിൽപരവുമായ പ്രയത്നങ്ങൾക്ക് നാശനഷ്ടം' അനുഭവിക്കേണ്ടി വരുമെന്നും ഇയാൾ പറഞ്ഞിരുന്നു. ഒടുവിൽ തങ്ങൾ ബന്ധത്തിലാണെന്ന ചിന്ത ഇല്ലാത്താക്കാൻ യുവിനൊപ്പം കൗൺസിലിം​ഗിന് പോകാമെന്ന് നോറ സമ്മതിച്ചു. 18 മാസം ഇയാൾ കൗൺസിലിം​ഗിലായിരുന്നു. പക്ഷേ മാറ്റമൊന്നും നടന്നില്ല..

യുവതിക്കെതിരെ കേസ്..

യുവതിക്കെതിരെ കേസ്..

കൗഷിഗിന്റെ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യാൻ കഴിയാത്തിനാൽ അയാളോട് സംസാരിക്കുന്നത് നോറ നിർത്തി, കാ കൗഷിഗൻ ഇതിനോട് എങ്ങനെ പ്രതികരിച്ചുവെന്നോ? 3 മില്യൺ ഡോളർ വേണമെന്ന് പറഞ്ഞ് അയാൾ അവൾക്കെതിരെ കേസ് കൊടുത്തു. നോറയിൽ നിന്നുള്ള നിരസനം തന്റെ ' പ്രശസ്തി' നശിപ്പിച്ചെന്നും തനിക്ക് 'ആഘാതം', 'വിഷാദം' എന്നിവയുണ്ടാക്കിയെന്നും പറഞ്ഞ് കാവ്ഷിഗൻ ഹൈക്കോടതിയിൽ രണ്ട് കേസ് കൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+