ഭക്ഷണം കഴിച്ചിറങ്ങാൻ കുറച്ചധികം സമയമെടുത്തു; ഇങ്ങനൊരു പണികിട്ടുമെന്ന് യുവാവ് കരുതിയില്ല
ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഇങ്ങനെ ഒരു പണികിട്ടുമെന്ന് അദ്ദേഹം വിചാരിച്ചതേയില്ല. പുറത്തിറങ്ങിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ സംഭവം നടന്നത്
ഭക്ഷണം കഴിക്കുമ്പോൾ ആസ്വദിച്ച് വളരെ പതുക്കെ കഴിക്കണമെന്നല്ലേ പറയാറുള്ളത്. വളറെ പതുക്കെ ചവച്ചരച്ച് അത്യാവശ്യം സമയം എടുത്തുവേണം ഭക്ഷണം കഴിക്കാൻ. എന്നാൽ ആസ്വദിച്ച് പതുക്കെ ഭക്ഷണം കഴിച്ചതിന് ഒരാൾക്ക് കിട്ടയത് 1000 രൂപ പിഴ.
സംഭവം സത്യമാണ്. മക്ഡൊഡാൾസിൽ നിന്നാണ് ഇദ്ദേഹം ഭക്ഷണം കഴിച്ചത്. ഇദ്ദേഹത്തിന് പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ചിറങ്ങാനും തിരക്കൊന്നും കൂട്ടിയില്ല. എന്നാൽ ഇത്ര വലിയ പണികിട്ടുമെന്ന് അദ്ദേഹവും കരുതിയില്ല. എന്താണ് സംഭവം എന്ന് നോക്കാം

ഭക്ഷണം ആസ്വദിച്ചു കഴിച്ചു, പക്ഷേ...
കേംബ്രിഡ്ജിലെ ന്യൂമാർക്കറ്റ് റോഡിന് സമീപമുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയ ഷാപൂർ മെഫ്ത തന്റെ സഹോദരനെ കണ്ടു. ഇവർ ഭക്ഷണം ഓർഡർ ചെയ്തു. വർത്തമാനം ഒക്കെ പറഞ്ഞ് ഭക്ഷണം കഴിച്ചപ്പോൾ അല്പം അധികം സമയമെടുത്തു. ഭക്ഷണമൊക്കെ കഴിച്ച് ഇവർ വലിയ സന്തോഷത്തിലുമായിരുന്നു എന്നാൽ പെട്ടെന്നായിരുന്നു സംഭവം. അതോടെ അതുവരെ കഴിച്ച ഭക്ഷണം ഉൾപ്പെടെ ദഹിച്ചുപോയി എന്നു പറയുന്ന അവസ്ഥയിലെത്തി..

പുറത്തിറങ്ങിയപ്പോൾ അതാ പിഴ..
പുറത്തിറങ്ങിയപ്പോഴല്ലേ 10000 രൂപ പിഴയായി കിട്ടിയത്. എന്താണ് സംഭവം എന്നറിയാതെ അദ്ദേഹം ആകെ അമ്പരുന്നു, ചെറിയ കാര്യമല്ലല്ലോ പതിനായിരം രൂപയാണല്ലോ പിഴയായി അടിച്ചു കിട്ടയത്. അങ്ങനെ ആകെ അമ്പരുന്ന് നിൽക്കുമ്പോഴാണ് കാര്യം മനസ്സിലാവുന്നത്.
മക്ഡൊഡാൾസിലെ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുവദിച്ച സമയപരിധി കവിഞ്ഞു എന്നുപറഞ്ഞായിരുന്നു ഒരു സ്വകാര്യ പാർക്കിംഗ് കമ്പനിയായ യുകെ പാർക്കിംഗ് കൺട്രോളിൽ നിന്ന് പെനാൽറ്റി നോട്ടീസ് ലഭിച്ചത്.

90 മിനിട്ടും പിഴയും...
"ഇത് നരകത്തിൽ നിന്നുള്ള പാർക്കിംഗ് ആയിരുന്നു-എനിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ മക്ഡൊണാൾഡ്സ്", മെഫ്ത കേംബ്രിഡ്ജ്ഷയർ ലൈവിനോട് ഇദ്ദേഹം പറഞ്ഞു. മക്‌ഡൊണാൾഡിന്റെ ഉപഭോക്താക്കൾക്കായി അനുവദിച്ച 90 മിനിറ്റ് സമയപരിധി ലംഘിച്ചതിന് പാർക്കിംഗ് കമ്പനി തനിക്ക് പെനാൽറ്റി ടിക്കറ്റ് നൽകിയതായി ആണ് ഇയാൾ പറഞ്ഞത്...

ഇരിക്കാനും ഭക്ഷണം കഴിക്കാനും പോകാനും 90 മിനിറ്റ് ?
"നിങ്ങൾക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനും പോകാനും 90 മിനിറ്റ് ഉണ്ടെന്ന് പറയുന്ന ഒരു സൂചനയും നിർദ്ദേശവുെ മക്ഡൊണാൾഡിനുള്ളിൽ ഇല്ല. നിങ്ങളുടെ ഭക്ഷണം തിരക്കുകൂട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല, ഞങ്ങൾ കുറച്ച് ഭക്ഷണം ഓർഡർ ചെയ്തു. " പിഴ കിട്ടിയ ദേഷ്യത്തിൽ ഷാപൂർ മെഫ്ത പറഞ്ഞു..ഭക്ഷണം കഴിക്കാൻ കുറച്ച് നേരം അധികം എടുത്തതിന് ഇദ്ദേഹത്തിന് നഷ്ടമായിത് പതിനായിരം രൂപയാണ്..












Click it and Unblock the Notifications