കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടണ്‍കണക്കിന് സ്വര്‍ണത്തിന്‍റെ നിധിവേട്ട! എവിടെയെന്ന് അറിയില്ലെന്ന് വേട്ടക്കാരന്‍, ശിഷ്ടകാലം ജയില്‍?

അമേരിക്കയിലെ പ്രസിദ്ധനായ നിധി വേട്ടക്കാരന് കോടതിവിധിച്ചിരിക്കുന്നത് ജയില്‍ ശിക്ഷ. മൂന്ന് ടണ്ണോളം വരുന്ന സ്വര്‍ണം എവിടെ ഒളിപ്പിച്ചിരിക്കുന്നവെന്ന് വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് ശിക്ഷ.

  • By Gowthamy
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയിലെ പ്രസിദ്ധനായ നിധി വേട്ടക്കാരന് കോടതിവിധിച്ചിരിക്കുന്നത് ജയില്‍ ശിക്ഷ. മൂന്ന് ടണ്ണോളം വരുന്ന സ്വര്‍ണം എവിടെ ഒളിപ്പിച്ചിരിക്കുന്നവെന്ന് വെളിപ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഇയാളെ ജയില്‍ തന്നെ തുടരാന്‍ ഉത്തരവിട്ടിരിക്കുന്നത്.

1980കളില്‍ നടത്തിയ നിധിവേട്ടയിലാണ് ടോമി ജി തോംസണ്‍ എന്ന നിധി വേട്ടക്കാരന്‍ മൂന്ന് ടണ്ണോളം സ്വര്‍ണം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് കണ്ടെത്തിയത്. ഈ നിധി എവിടെയാണ് സൂക്ഷിച്ചിരിക്കുതെന്ന് അറിയില്ലെന്നാണ് ഇയാള്‍ പറയുന്നത്.

 മൂന്ന് ടണ്‍ സ്വര്‍ണം

മൂന്ന് ടണ്‍ സ്വര്‍ണം

1857ല്‍ എസ്എസ് സെന്‍ട്രല്‍ എന്ന കപ്പല്‍ തെക്കന്‍ കാലിഫോര്‍ണിയയില്‍ വച്ചുണ്ടായ ചുഴലിക്കാറ്റില്‍പ്പെട്ട് തകരുകയുണ്ടായി. മൂന്ന് ടണ്‍ സ്വര്‍ണം ഈ കപ്പലിലുണ്ടായിരുന്നു. ഈ സ്വര്‍ണമാണ് ടോമി ജി തോംസണും സംഘവും കണ്ടെടുത്തത്.

 റോബോര്‍ട്ടിന്റെ സഹായം

റോബോര്‍ട്ടിന്റെ സഹായം

1980കളിലാണ് ഒഹിയോ എന്‍ജിനീയറായ ടോമി. ജി തോംസണ്‍ തന്റെ 160 ബിസിനസ് പങ്കാളികള്‍ക്കൊപ്പം ഈ സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ നിര്‍മ്മിച്ച റോബോട്ടിന്റെ സഹായത്തതോടെയാണ് നിധി വേട്ട നടത്തിയത്. 8000 അടി ആഴത്തില്‍ വരെ ചെല്ലാന്‍ കഴിയുന്ന റോബോട്ടായിരുന്നു ഇത്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിധി വേട്ടയായിരുന്നു ഇത്.

 സ്വര്‍ണം തട്ടിയെടുത്തോ

സ്വര്‍ണം തട്ടിയെടുത്തോ

അതേസമയം പങ്കാളികള്‍ക്ക് സ്വര്‍ണം നല്‍കാത്തതിനെ തുടര്‍ന്ന് ഇവര്‍ തോംസണിനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. തോംസണ്‍ സ്വര്‍ണം തട്ടിയെടുത്തെന്നാണ് പങ്കാളികളുടെ ആരോപണം. സ്വര്‍ണം വിറ്റെന്നും ലാഭം സ്വന്തമാക്കിയെന്നുമാണ് പങ്കാളികള്‍ പറയുന്നത്. തുടര്‍ന്ന് 2000ത്തിലാണ് ഇവര്‍ നിയമ നടപടി സ്വീകരിച്ചത്.

ഒടുവില്‍ പിടിയില്‍

ഒടുവില്‍ പിടിയില്‍

തുടര്‍ന്ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇയാള്‍ ഒളിവില്‍പ്പോവുകയായിരുന്നു. കാമുകിക്കൊപ്പം ഫ്‌ലോറിഡയിലെ ആഡംബര ഹോട്ടലില്‍ വ്യാജ പേരില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ 2015ല്‍ ഇയാള്‍ അറസ്റ്റിലായി. ഇപ്പോള്‍ ഒഹിയോ ജയിലിലാണ് തോംസണ്‍.

പിഴ ശിക്ഷ

പിഴ ശിക്ഷ

ലക്ഷക്കണക്കിന് ഡോളര്‍ വില വരുന്ന സ്വര്‍ണ നിക്ഷേപം എവിടെയാണെന്ന് വ്യക്തമാക്കാത്തതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. വെളിപ്പെടുത്തുന്നതു വരെ ദിവസവും 1000 ഡോളര്‍ പിഴ നല്‍കാനും കോടതിവിധിച്ചിട്ടുണ്ട്.

 മക്കള്‍ക്കു വേണ്ടി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപണം

മക്കള്‍ക്കു വേണ്ടി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപണം

അതേസമയം സ്വര്‍ണം എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ഇപ്പോള്‍ മറന്നു പോയെന്നുമാണ് ഇയാള്‍ പറയുന്നത്. എന്നാൗല്‍ സ്വര്‍ണം ഇയാള്‍ മക്കള്‍ക്കായി സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം.

English summary
One of the most famous treasure hunters in the US is not going to be let out of prison until he reveals to authorities where he hid his stash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X