കഴുത്തില്‍ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു
ഷാര്‍ജ: കഴുത്തില്‍ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ യുവാവിനെ കണ്ടെത്തി. ഷാര്‍ജയിലുള്ള ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.
ബുധനാഴ്ച യുവാവ് കൊല്ലപ്പെട്ടതായാണ് പോലീസിന്റെ നിഗമനം. കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ യുവാവ് രക്തം വാര്‍ന്നാണ് കൊല്ലപ്പെട്ടത്.

നിലവിലെ അന്വേഷണത്തില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. പ്രതിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications