കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രശക്തി ലഭിയ്ക്കാന്‍ അഞ്ച് മക്കളെ കൊന്ന പിതാവ് അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

കറാച്ചി: മന്ത്രശക്തി ലഭിയ്ക്കുന്നതിന് വേണ്ടി അഞ്ച് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച നാല്‍പ്പതുകാരന്‍ പിടിയിലായി. കറാച്ചിയില്‍ നിന്നും 140 മൈല്‍ അകലെയുള്ള മാട്ടിയാരി ജില്ലയിലാണ് സംഭവം.

അലി നവാസ് ലഘരി എന്നയാളാണ് മന്ത്രശക്തി നേടുന്നതിന് വേണ്ടി സ്വന്തം മക്കളെ കൊന്നത്. ഏറെ നാളായി ഇയാള്‍ മന്ത്രവാദം നടത്തി വരികയായിരുന്നു. മക്കളെ കൊന്നാല്‍ തനിയ്ക്ക് അത്ഭുത സിദ്ധി ലഭിയ്ക്കുമെന്ന് കരുതിയാണ് യുവാവ് കൊലപാതകങ്ങള്‍ ചെയ്തത്.

Crime

മൂന്ന് വയസിനും 13 വയസിനും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണുള്ളത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പൊലീസ് പിടികൂടി. തുടര്‍ന്ന് ലോക്കപ്പിലാക്കുന്നതിനിടെ ഒരു പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിച്ചു . എന്നാല്‍ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു .

English summary
Police gunned down a man, accused of strangulating his five children in southern Pakistan, after an alleged attempt to escape from police custody an hour after his arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X