കുട്ടികളുണ്ടാവാത്തതില്‍ നിരാശ, യുവാവ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നു
കറാച്ചി: പാകിസ്താനില്‍ അധ്യാപികയായ യുവതിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ജനിയ്ക്കാത്തതിനെത്തുടര്‍ന്നാണ് അധ്യാപികയെ ഭര്‍ത്താവ് കൊന്നത്. പര്‍വീന്‍ ബീബി (30)യെയാണ് ഭര്‍ത്താവ് മുഹമ്മദ് അക്രം ബര്‍യാര്‍ കൊന്നത്. ഷെയ്ഖ് പുര ജില്ലയിലെ രച്‌ന സ്വദേശികളാണ് ദമ്പതിമാര്‍.
അധ്യാപികയുടെ സഹോദരനാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിവാഹത്തിന് ശേഷം കുട്ടികളുണ്ടാവാത്തതിന്റെ പേരില്‍ പലതവണയും ഭര്‍ത്താവില്‍ നിന്ന് ക്രൂര പീഡനങ്ങള്‍ പര്‍വീന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയായ പര്‍വീന്‍ അഞ്ച് വര്‍ഷം മുന്‍പാണ് അക്രം ബര്‍യാറിനെ വിവാഹം കഴിച്ചത്.

ഭാര്യയെ അഞ്ജാതനായ ആരോ കൊലപ്പെടുത്തിയെന്നാണ് അക്രം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സഹോദരന്റെ സഹായത്തോടെയാണ് യുവാവ് ഭാര്യയെ കൊന്നത് .
കുട്ടികളുണ്ടാവാത്തതിന്റെ നിരാശയിലാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു . യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . കൊലപാതകത്തിന് സഹായിച്ച ഇയാളുടെ സഹോദരന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട് .












Click it and Unblock the Notifications