ഭാര്യ വിദേശത്ത് പോയപ്പോള്‍ ബോറടിച്ചു, ഭാര്യാ സഹോദരിയുമായി ഭര്‍ത്താവിന് അവിഹിതം...ശേഷം
കൊളംബോ: സഹോദരീ ഭര്‍ത്താവുമായുള്ള അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ വില്ക്കാന് ശ്രമിച്ച യുവതി പിടിയില്‍. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുഞ്ഞിനെ വില്ക്കാന് ശ്രമിയ്ക്കുന്നതിനിടെയാണ് പെണ്‍കുട്ടി പിടിയിലാകുന്നത്. സഹോദരിയുടെ ഭര്‍ത്താവ് പെണ്‍കുട്ടിയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു.
പെണ്‍കുട്ടിയുടെ സഹോദരി ഏറെ നാളായി വിദേശത്ത് ജോലി ചെയ്യുകയാണ്. ഇതിനിടെയാണ് വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും സഹോദരി വിദേശത്തെ ജോലി തുടര്‍ന്നു. ഈ അവസരത്തിലാണ് സഹോദരി ഭര്‍ത്താവ് പെണ്‍കുട്ടിയുമായി അടുത്തത്. ഈ യുവാവില്‍ നിന്നും ഗര്‍ഭം ധരിച്ച പെണ്‍കുട്ടി അവിഹിത സന്തതിയ്ക്ക് ജന്മം നല്കി.
അവിഹിത ഗര്‍ഭത്തിന്റെ നാണക്കേട് ഒഴിവാക്കാന്‍ വളരെ മുമ്പേ തന്നെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുഞ്ഞിനെ വില്ക്കാന് യുവതി തീരുമാനിച്ചിരുന്നു. തീരുമാനിച്ച് ഉറപ്പിച്ച പ്രകാരം കുഞ്ഞിനെ കൈമാറുന്നതിനിടെയാണ് യുവതി പിടിയിലാകുന്നത്.