മുറിഞ്ഞ കൈപ്പത്തിയെ കാല്‍ വളര്‍ത്തി !
ബെയ്ജിങ്: വൈദ്യശാസ്ത്രത്തില്‍ അത്ഭുതങ്ങള്‍ സംഭവിയ്ക്കാറുണ്ട്. എന്നാല്‍ അവിശ്വസനീയമായ ഒരു നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ചൈനയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. സാധാരണ ചെടികളില്‍ ബഡ്ഡിംഗ് നടത്തുന്നത് കണ്ടിട്ടില്ലേ. ഇതേ രീതി മനുഷ്യനില്‍ നടത്തിയാലോ. ചൈനയിലെ ഈ വാര്‍ത്ത വായിച്ച് നോക്കൂ
ഒരു മാസത്തിന് മുന്‍പാണ് ഷീ വെ (25) എന്ന യുവാവിന് ഫാക്ടറിയില്‍ വച്ച് അപകടം പറ്റുന്നത്. മെഷീനുള്ളില്‍ കൈപ്പത്തി കുരുങ്ങി. ചുരുക്കത്തില്‍ ഷീ വെയുടെ കൈപ്പത്തി മുറിഞ്ഞു പോയി. മുറിഞ്ഞ കൈപ്പത്തി കണ്ട് പിടിച്ച് ഏഴ് മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് യുവാവിനെ അശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്ന് അവര്‍ ഷീ വെയുടെ കൈ കാല്‍പ്പാദത്തിന് തൊട്ട് മുകളില്‍ തുന്നിച്ചേര്‍ത്തു വച്ചു. കോശങ്ങളെ സംരക്ഷിയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഒരു മാസങ്ങള്‍ക്ക് ശേഷം കാലില്‍ തുന്നിച്ചേര്‍ത്ത കൈപ്പത്തി നീക്കം ചെയ്ത് പഴയതുപോലം യുവാവിന്റെ കൈയ്യില്‍ തുന്നിച്ചേര്‍ത്തു.
വൈദ്യശാസ്ത്രരംഗത്ത് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഷീ വെയുടെ ശസ്ത്രക്രിയയുടെ വിജയം. അപടകത്തിലും മറ്റും പെടുന്ന ആളുകള്‍ക്ക് ഇത്തരം ചികിത്സാരീതി പ്രയോജനപ്പെടുമെന്ന് ഉറപ്പ്. തിരിച്ചു കിട്ടില്ലെന്ന് പ്രഥീക്ഷിച്ച കൈപ്പത്തി പൂര്‍ണ ആരോഗ്യത്തോടെ തന്നെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഷീ വെ.












Click it and Unblock the Notifications