കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചു കുഞ്ഞിനെ മാതാപിതാക്കള്‍ മുളകുപൊടി ഇട്ടു കൊന്നു

  • By Neethu
Google Oneindia Malayalam News

കെയ്‌റോ: ജനിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞിനെ കൊല്ലാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്തത് ക്രൂരമായ വഴി. മുളകുപൊടിയും കുരുമുളകുപൊടിയും കുഞ്ഞിന്റെ വായില്‍ കുത്തി നിറച്ചാണ് ഇവര്‍ കുട്ടിയെ കൊന്നത്.

വിവാഹത്തിനു മുന്‍പ് യുവതി ഭര്‍ത്താവില്‍ നിന്നും ഗര്‍ഭം ധരിച്ചിരുന്നു. ഈ സത്യം മറച്ചു വെച്ചാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് നാലു മാസം കഴിഞ്ഞപ്പോഴേക്കും യുവതി പ്രസവിച്ചു. പിന്നീട് കുട്ടിയെ നാട്ടുകാരില്‍ നിന്നും മറച്ചു വെക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത്.

crime

പോലീസിന്റെ ചോദ്യം ചെയല്ലില്‍ ദമ്പതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കൊന്നത് ഭര്‍ത്താവ് ആണെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്, ഭാര്യയുടെ സമ്മത പ്രകാരമാണ് കൃത്യം നടത്തിയത് എന്ന ഭര്‍ത്താവിന്റെ മൊഴിയില്‍ ഭാര്യയും കസ്റ്റടിയിലായി.

കൊലപാതക കുറ്റമാണ് ഇവര്‍ക്കു നേരെ ചുമതിയിരിക്കുന്നത്. അടുത്ത ദിവസം കോടതിയില്‍ ഹാജരാകും.

English summary
man and his wife used chilli and spices to kill their newborn baby
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X