15 കാരിയായ സഹോദരിയെ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
കൊളബോ: പ്രായപ്പൂര്‍ത്തിയാകാത്ത ഭാര്യയുടെ സഹോദരിയെ ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍. പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയായപ്പോഴാണ് യുവാവ് പീഡിപ്പിച്ച വിവരം വീട്ടുക്കാര്‍ അറിയുന്നത്.
സഹോദരിയുടെ വീട്ടില്‍ താമസിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ആരും ഇല്ലാത്ത സമയം നോക്കി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആറ് മാസങ്ങള്‍ക്ക് ശേഷം വയറു വേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നീടുള്ള ചോദ്യം ചെയ്യല്ലില്‍ പീഡനത്തിന്റെ വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ രക്തത്തിന്റെ സാമ്പിളും യുവാവിന്റെ രക്ത സാമ്പിളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications