ഗര്‍ഭിണിയായ ചേച്ചിയെ നോക്കാനെത്തിയ 16കാരി ഇരട്ടപ്രസവിച്ചു
കൊളംബോ: ഗര്‍ഭിണിയായ ചേച്ചിയെ പരിചരിയ്ക്കാനെത്തിയ 16കാരിയായ അനിയത്തി ഇരട്ടകുട്ടികളെ പ്രസവിച്ചു. പെണ്‍കുട്ടിയെ ഗര്‍ഭിണയാക്കിയ ചേച്ചിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത ശേഷം ഒരു ലക്ഷം രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.
ശ്രീലങ്കയിലാണ് സംഭവം നടക്കുന്നത്. സഹോദരി ഗര്‍ഭിണിയായതോടെയാണ് 16 കാരി ചേച്ചിയുടെ വീട്ടില്‍ എത്തുന്നത്. ഇവരെ പരിചരിയ്ക്കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടി എത്തിയത്. എന്നാല്‍ സഹോദരി ഭര്‍ത്താവിനാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭം ധരിയ്ക്കുകയായിരുന്നു.

പ്രസവത്തിന് വേണ്ടി ചേച്ചി ആശുപത്രിയിലായ സമയത്താണ് അനിയത്തി സഹോദരി ഭര്‍ത്താവുമായി അടുക്കുന്നത്. ഈ ബന്ധത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും പിന്നീട് ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ യുവാവിനെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു. ആശുപത്രി അധികൃതരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം പൊലീസിനെ അറിയിക്കുന്നത്.












Click it and Unblock the Notifications