കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനനേന്ദ്രിയത്തില്‍ വയാഗ്ര കുത്തിവെച്ച യുവാവിനെ ഇന്ത്യന്‍ ലേഡി ഡോക്ടര്‍ രക്ഷിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ജനനേന്ദ്രിയത്തിലേക്ക് നേരിട്ട് വയാഗ്ര കുത്തിവെച്ച യുവാവിനെ ഇന്ത്യന്‍ ലേഡി ഡോക്ടറുടെ സമയോചിതമായ ഇടപെടിലൂടെ രക്ഷിച്ചു. ഇംഗ്ലണ്ടിലെ മുപ്പത്തിയൊന്നുകാരനായ ലൊതാരിയോ ആണ് കൂടുതല്‍ സ്റ്റാമിന ലഭിക്കാനായി വ്യത്യസ്ത രീതിയില്‍ പരീക്ഷണം നടത്തി ഒടുവില്‍ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ തന്നെയാണ് ഇക്കാര്യം പിന്നീട് റെഡിറ്റ് എന്ന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതും.

താന്‍ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇദ്ദേഹം തന്റെ പോസ്റ്റില്‍ അക്കമിട്ടു നിരത്തുന്നുണ്ട്. ഭാര്യയ്‌ക്കൊപ്പം ചിലവഴിക്കുന്ന സമയങ്ങളില്‍ സ്റ്റാമിന കുറഞ്ഞതാണ് താന്‍ പുതിയ പരീക്ഷണത്തിന് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം ഡോക്ടര്‍മാരെ കണ്ട് പല ഗുളികളും കഴിച്ചെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം ചെയ്യാത്തതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി ലഭിച്ച മുറിവൈദ്യം ഇയാള്‍ പരീക്ഷിക്കുകയായിരുന്നു.

surgery

വയാഗ്ര ജനനേന്ദ്രിയത്തില്‍ ഇഞ്ചക്ട് ചെയ്ത് അല്‍പനേരം കഴിഞ്ഞപ്പോള്‍ പരീക്ഷണം വിജയിച്ചതായാണ് തനിക്ക് അനുഭവപ്പെട്ടത്. എന്നാല്‍ അല്‍സമയംകൂടി കഴിഞ്ഞതോടെ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ജനനേന്ദ്രിയം പൊട്ടിത്തെറിച്ചേക്കുമെന്ന് തോന്നിയപ്പോള്‍ തണുത്തവെള്ളം ധാരാളം ഒഴിക്കാന്‍ തുടങ്ങി. എന്നാല്‍ ഫലമുണ്ടായില്ല.

ഓണ്‍ലൈനില്‍ കണ്ടതുപ്രകാരം എക്‌സൈര്‍സൈസും ചെയ്തു. പുഷ് അപ് പുള്‍ അപ് എല്ലാം ചെയ്തിട്ടും ഫലമുണ്ടായില്ല. അപ്പോഴേക്കും മൂന്നു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഇതോടെ മാനസികമായി ഭയന്ന താന്‍ ഉടന്‍ ഹോസ്പിറ്റലിലേക്ക് തിരിക്കുകയായിരുന്നു. അവിടെയെത്തുമ്പോഴേക്കും വീല്‍ചെയറില്‍ ഇരിക്കേണ്ട അവസ്ഥയിലായിരുന്നു താനെന്ന് യുവാവ് പറയുന്നു. ഇന്ത്യക്കാരിയായ സുന്ദരിയായ ഒരു ലേഡി ഡോക്ടറുടെ സമയോചിതമായ ഇടപെടലാണ് തന്നെ രക്ഷിച്ചത്. എന്തായാലും, പരീക്ഷണം നിര്‍ത്താന്‍ താന്‍ തയ്യാറല്ല. ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടാല്‍ ഉടന്‍ അടുത്ത പരീക്ഷണത്തിലേക്ക് കടക്കുമെന്നും യുവാവ് പറഞ്ഞു.

English summary
man injected 'Viagra' into his penis, man injected 'Viagra indian lady doctor, indian lady doctor viagra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X