മസില്‍ പെരുപ്പിക്കാന്‍ ശ്രമം; യുവാവിന് കൈകള്‍ നഷ്ടമായി
സവോപോളോ : മസില്‍ വലുതാക്കാന്‍ ശ്രമിച്ച യുവാവിന് പണികിട്ടി..മസില്‍ വലുതാക്കാന്‍ ശരീരത്ത് നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും കുത്തിവച്ച യുവാവിന് ഇരുകൈകളും നഷ്ടമായി. ബ്രസിലിലെ സവോപോളോയിലാണ് സംഭവം.
സെക്യൂരിറ്റി ഉദ്യോഗസ്ഥനായ റെമാരിയോ ദോ സാന്റ്‌സ് ആല്‍വ്‌സ് എന്ന യുവാവിനാണ് ഇരുകൈകളും നഷ്ടപ്പെട്ടത്. മരുന്നടിമൂലം ഇരു കൈകളിലെയും പേശികള്‍ നശിച്ചതോടെ കൈകള്‍ മുറിച്ചു കളയേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മസില്‍ പെരുപ്പിക്കാനുള്ള മോഹത്തില്‍ സമീപത്തെ ജിമ്മില്‍ ചേര്‍ന്നു . ജിമ്മിലെ സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം ആല്‍വ്‌സ് വിവിധ മരുന്നുകള്‍ ശരീരത്ത് കുത്തിവെച്ചു പരീഷിച്ചുനോക്കി. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതലായി കൈകളിലെ മസിലുകള്‍ വളര്‍ന്നു തുടങ്ങി എന്നിട്ടും ആല്‍വ്‌സ് മരുന്നടി തുടര്‍ന്നു
എന്നാല്‍ അമിതമായി വളര്‍ന്ന മസില്‍ കാരണം ഇരുകൈകളിലെയും പേശികളുടെ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയത്. ഒടുവില്‍ കൈ സ്വയം അനക്കാന്‍ കഴിയാതെ വന്നതോടെ ആല്‍വ്‌സ് ഡോക്ടറെ സമീപിച്ചു. ആല്‍വ്‌സിനെ പരിശോധിച്ച ഡോക്ടര്‍ മരുന്നടി മൂലം കൈകളുടെ പ്രവര്‍ത്തനം നിലച്ചതായും കൈകള്‍ മുറിച്ചുകളയണമെന്നും യുവാവിനെ അറിയിച്ചു. .മാനസികമായി തകര്‍ന്ന ആല്‍വ്‌സ് ഇപ്പോള്‍ ചികിത്സയിലാണ്.












Click it and Unblock the Notifications