കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിമ്മിങ് പൂളില്‍ ഇറങ്ങുന്നതിന് മുമ്പ് കുളിച്ചിട്ട് വാ.. പച്ചയായ വംശീയതയ്ക്ക് യുവതിയുടെ മറുപടി കാണൂ

  • By Desk
Google Oneindia Malayalam News

കറുത്ത നിറമായതിനാൽ വംശീയമായി അധിക്ഷേപിക്കപ്പെട്ട യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കാലിഫോര്‍ണിയയിലെ പെദസീനയിൽ വെച്ചാണ് തനിക്കും മകൾക്കും വംശീയമായ അധിക്ഷേപം നേരിടേണ്ടി വന്നത് എന്നാണ് കാർലെ വീലർ എന്ന യുവതി പറയുന്നത്. 5 വയസ്സുകാരിയായ മകളുമൊത്ത് വെക്കേഷൻ ആസ്വദിക്കാനെത്തിയതായിരുന്നു കാര്‍ലെ വീലർ.

women

തങ്ങൾ‌ താമസിച്ചിരുന്ന ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്താനെത്തിയപ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത് എന്ന് കാർലെ വീലർ പറയുന്നു. സ്വിമ്മിങ് പൂളിൽ ഇറങ്ങുന്നതിന് മുമ്പ് കുളിച്ചിട്ട് വരൂ എന്നായിരുന്നു വെള്ളക്കാരനായ ഒരാൾ ഇവരോട് പറഞ്ഞത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ പറഞ്ഞത് രോഗമുള്ള ആളുകൾ പൂളിൽ ഇറങ്ങിയാൽ അത് മറ്റുള്ളവർക്കും പകരാനിടയുണ്ട് തനിക്ക് ഈ പൂൾ പൂട്ടിപ്പോകാൻ ആഗ്രഹമില്ല എന്നാണത്രെ.

കറുപ്പ് എന്നാല്‍ ഒരു രോഗമല്ല എന്നാണ് കാർലെ വീലർ വെള്ളക്കാരനായ ഇദ്ദേഹത്തോട് മറുപടി പറയുന്നത്. കുളിച്ചത് കൊണ്ട് തങ്ങളുടെ കറുത്ത നിറം പോകുകയുമില്ല - ടെക്സാസിൽ നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചിനീയറായ കാർലെ വീലർ പറയുന്നു. വീലറുടെ പോസ്റ്റ് വായിച്ച് ഈ വർണവെറിക്കെതിരെ കനത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

English summary
Man insists black woman, daughter shower before swimming.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X