Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയായ ഭാര്യയെ തൊഴിച്ച ഭര്‍ത്താവിന് 9മാസത്തെ ജയില്‍ശിക്ഷ

ജിദ്ദ: ഗര്‍ഭിണിയായ ഭാര്യയെ തൊഴിച്ച ഭര്‍ത്താവിന് തടവ് ശിക്ഷ. ഭാര്യയെ തൊഴിയ്ക്കുകകയും അയല്‍ക്കാരുടെ മുന്നില്‍ വച്ച് അപമാനിയ്ക്കുകയും ചെയ്ത ഭര്‍ത്താവിനെയാണ് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സൗദിയിലെ ഒരു കോടതിയാണ് യുവാവിനെ ഒന്‍പത് മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്.

ഷോപ്പിംഗിന് പോയതിന്റെ പേരിലാണ് യുവാവ് ഭാര്യയെ അയല്‍ക്കാരുടെ മുന്നില്‍ വച്ച് മര്‍ദ്ദിച്ചത്. തുടര്‍ന്ന് വിവരമില്ലാത്തവള്‍ എന്ന് വിളിച്ച് അപമാനിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിപ്പോയി.

Pregnant

ഗര്‍ഭിണിയായതിന് പിന്നാലെ ഭര്‍ത്താവ് തന്നെ നിരന്തരമായി മര്‍ദ്ദിയ്ക്കാറുണ്ടെന്ന് യുവതി പറഞ്ഞു. മര്‍ദ്ദനം സഹിയ്ക്കാതെയാണ് താന്‍ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയതെന്നും പറഞ്ഞു. മനുഷ്യത്വ രഹിതമായി ഭാര്യയോട് പെരുമാറിയ യുവാവിനെ തടവുശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ മറ്റൊരു കാര്യം കൂടി കോടതി ചെയ്തു. ഇനിയൊരിയ്ക്കലും ഭാര്യയെ തല്ലുകയോ അപമാനിയ്ക്കുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+