കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികള്‍ക്ക് എച്ച്‌ഐവി പകര്‍ത്തിയ 45കാരന് അഞ്ച് വര്‍ഷം തടവ്

  • By Neethu
Google Oneindia Malayalam News

ലണ്ടന്‍: എച്ച്‌ഐവി രോഗബാധിതനാണെന്ന് അറിഞ്ഞിട്ടും രണ്ട് യുവതികളുമായി സെക്‌സില്‍ ഏര്‍പ്പെട്ട് രോഗം പകര്‍ത്തിയ സൈമണ്‍ ആര്‍തുര്‍ ജെയിംസിന്(45)5 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

1990 കളിലാണ് ഇയാള്‍ക്ക് രോഗം പിടിപ്പെട്ടത്. തുടര്‍ച്ചയായി ചികിത്സ എടുത്തു കൊണ്ടിരിക്കുന്ന ഇയാള്‍ക്ക് രോഗത്തിന്റെ തീവ്രത അറിയാമായിരുന്നു. സെക്‌സിലൂടെ രോഗം പകരില്ലെന്ന് പറഞ്ഞ് തെറ്റുധരിപ്പിച്ച് യുവതികളെ വഞ്ചിക്കുകയായിരുന്നു.

hiv-blood

1999 മുതല്‍ 2014 വരെ ഇയാള്‍ എച്ച്‌ഐവി വൈറല്‍ മോണിറ്ററിംങ് ടെസ്റ്റുകള്‍ക്ക് ഹാജരായില്ല. സുരക്ഷിതമല്ലാത്ത സെക്‌സില്‍ ഏര്‍പ്പെടരുതെന്നും മുന്‍കൂട്ടി നിര്‍ദേശം നല്‍കിയിരുന്നു. തനിക്ക് ബാധിച്ച രോഗം മറ്റുള്ളവര്‍ക്ക് പകര്‍ത്തണമെന്ന പ്രതികാര മനോഭാവത്തോടുകൂടിയാണ് ഇയാള്‍ ഇതിന് മുതിര്‍ന്നതെന്ന് കോടതി പറഞ്ഞു.

രോഗബാധിതരായ യുവതികള്‍ക്ക് ആജീവനാന്ത ശിക്ഷയാണ് ഇയാള്‍ നല്‍കിയത്.

English summary
A man in the UK has been jailed for five years for infecting two women with HIV after lying about his condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X