ഇതെന്ത് രാജാവ്, ഇതെന്ത് രാജ്യം, അല്ല ഇതൊക്കെ എന്താ? കാണൂ
ബാങ്കോക്ക്: തായ്‌ലന്‍ഡ് രാജാവിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച 48കാരന് 30 വര്‍ഷത്തെ തടവ് ശിക്ഷ. തായ്‌ലന്‍ഡ് രാജാവ് ഭൂമിബോള്‍ അബ്ദുള്‍യാദേജിനെ (87) അപമാനിച്ചയാള്‍ക്കാണ് സൈനിക കോടതി കടുത്ത ശിക്ഷ വിധിച്ചത്. വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്.
രാജാവിനെ അപമാനിയ്ക്കുന്നത് തായ്‌ലന്‍ഡില്‍ കടുത്ത ശിക്ഷ ലഭിയ്ക്കുന്ന കുറ്റമാണ്. രാജാവ്, രാജ്ഞി, രാജകുടുംബാംഗങ്ങള്‍ എന്നിവരെ അപമാനിയ്ക്കാന്‍ പാടില്ല. എന്നാല്‍ പൊങ്കാസ്‌ക് ശ്രീബൂന്‍പെന്‍ഗ് (48) എന്നയാള്‍ രാജാവിന്റെ ചിത്രങ്ങളുള്‍പ്പടെ ആറ് പോസ്റ്റുകളാണ് അപമാനിയ്ക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്...

അപമാനം
രാജാവിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് 30 വര്‍ഷത്തെ തടവി ശിക്ഷയാണ് 48കാരന് ലഭിച്ചത്

60 വര്‍ഷം
ആറ് പോസ്റ്റുകളാണ് ഇയാള്‍ രാജാവിനെതിരെ ഫേസ്ബുക്കില്‍ ഇട്ടത്. ഓരോ പോസ്റ്റിനും പത്ത് വര്‍ഷം വീതം തടവാണ് ആദ്യം കണക്കാക്കിയത്. എന്നാല്‍ പിന്നീട് ഹര്‍ജി നല്‍കുകയും ശിക്ഷ പകുതിയായി ഇളവ് ചെയ്യുകയും ചെയ്തു

സ്ത്രീയ്ക്ക്
രണ്ട് കുട്ടികളുടെ അമ്മയും ഹോട്ടല്‍ ജീവനക്കാരിയുമായ സ്ത്രീയ്ക്കും തായ്‌ലന്‍ഡ് സൈനിക കോടതി 28 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു

ഭ്രാന്തന്‍
മാനസിക രോഗിയായ വ്യക്തി പോലും രാജാവിനെ അപമാനിച്ചാല്‍ ശിക്ഷയുണ്ട്. രാജാവിന്റെ ചിത്രം വലിച്ച് കീറിയതിന് മാനസിക രോഗിയ്ക്ക് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്

പട്ടാളം
പട്ടാളാധിപത്യത്തിലുള്ള രാജവാഴ്ചയാണ് തായ്‌ലന്‍ഡില്‍ നടക്കുന്നത്












Click it and Unblock the Notifications