1000 ലൈക്ക്, അല്ലെങ്കില്‍ കുഞ്ഞിനെ താഴേക്കിടും!!! അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ!!!
ചിത്രം ഫോട്ടോഷോപ്പാണെന്നു കുട്ടിയുടെ ബന്ധു പറയുന്നു.
ഫേസ്ബുക്കില്‍ ലൈക്കിനായി എന്തും ചെയ്യാൻ മടിയില്ലാത്തലരാണ് ഇന്നത്തെ ജനത.എന്നാ ൽ ലൈക്കിനു വേണ്ടി സ്വന്തം കുഞ്ഞിനെ 15 ാം നിലയിൽ നിന്നും പുറത്തേക്ക് തൂക്കിയിട്ടുന്നു ഒരു അച്ഛൻ. '1000 ലൈക്ക്, അല്ലെങ്കില്‍ ഇവനെ താഴേക്കിടും' എന്ന അടിക്കുറിപ്പോടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
അള്‍ജീരിയന്‍ വെബ് സൈറ്റായ അല്‍ അറേബ്യയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇയാളുടെ ബുദ്ധിയില്ലായ്മ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലെ കുപ്രസിദ്ധിക്കൊപ്പം ഇയാള്‍ക്കെതിരെ ബാല നീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

വിവാദ ചിത്രം കുഞ്ഞിന്റെ ബന്ധുവാണ് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. തമാശക്കാണ് ഈ ചിത്രം ഫേസ് ബുക്കിലിട്ടതെന്നാണ് ഇയാള്‍ പറയുന്നത്. ചിത്രം ഫോട്ടോഷോപ്പാണെന്നും എല്ലാ സുരക്ഷയും കണക്കിലെടുത്ത് ബാല്‍ക്കണിയില്‍ വെച്ചാണ് ചിത്രമെടുത്തിരിക്കുന്നതെന്നും ഇയാൾ പറയുന്നു. ചിത്രം കണ്ട ചില ഫേസ്ബുക്ക് ഉപഭോക്താക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Man jailed for dangling baby from window in Algeria https://t.co/vCZAhoffLf pic.twitter.com/1mmtxON3VO
— BBC Africa (@BBCAfrica) June 20, 2017












Click it and Unblock the Notifications