മകനെ വാഷിംങ് മെഷീനിലിട്ടു കൊന്ന അച്ഛന് 30 വര്‍ഷം തടവ്
ഫ്രാന്‍സ്: ബാസ്റ്റിയന്‍ എന്ന മൂന്നു വയസ്സുക്കാരനെ വാഷിംങ് മെഷീനിലടച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന് 30 വര്‍ഷം തടവ് ശിക്ഷ. മര്യാദയില്ലാതെ സ്‌കൂളില്‍ പെരുമാറി എന്ന കുറ്റത്തിനായിരുന്നു ഇയാള്‍ മകനെ വാഷിംങ് മെഷീനിലടച്ചത്. 2011ല്‍ ആയിരുന്നു സംഭവം നടന്നത്. കുറ്റം ചെയ്യാന്‍ സഹായിക്കല്‍, പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കുട്ടിയുടെ അമ്മക്കും 12 വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്.
മകനെ വാഷിംങ് മെഷീനില്‍ ഇട്ട ശേഷം ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു കൊണ്ടിരുന്നു. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മെഷീനില്‍ നിന്നും കുട്ടിയുടെ നിലവിളി കേട്ടാണ് അമ്മ കാര്യം അറിയുന്നത്. അടുത്ത ഫ്ളാറ്റിലുളളവര്‍ വന്നാണ് കുട്ടിയെ പുറത്തെടുത്തത്.

മകനെ വെള്ളത്തില്‍ മുക്കി കുളിപ്പിച്ചപ്പോള്‍ മൂക്കിലൂടെ വെള്ളം കയറിയാണ് മരിച്ചത് എന്നാണ് ഇയാള്‍ പോലീസില്‍ നല്‍കിയ മൊഴി. മരിച്ച കുട്ടിയുടെ സഹോദരി അഞ്ചു വയസ്സുക്കാരിയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. സ്‌കൂളില്‍ കുസൃതി കാട്ടിയതിനാണ് വാഷിംങ് മെഷീനിലിട്ടതെന്നും വളരെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും കുട്ടി പറഞ്ഞു.
കുട്ടിയെ പുറത്തെടുക്കുമ്പോള്‍ തണ്ണുത്ത് മരവിച്ച് ശ്വാസം ഇല്ലാത്ത അവസ്ഥയിലായിരുന്നു എന്ന അയല്‍വാസിയുടെ മൊഴിയും ഇയാള്‍ക്ക് എതിരായി. മകനോടുള്ള ഭര്‍ത്താവിന്റെ പെരുമാറ്റത്തെ എതിര്‍ക്കാതിരുന്നതാണ് ബാസ്റ്റ്യന്റെ മരണത്തില്‍ വരെ എത്തിയത്. അതുകൊണ്ടാണ് ഇവരെ പ്രതി ചേര്‍ക്കപ്പെട്ടത്. 20 വര്‍ഷത്തിനു ശേഷമെ ഇയാള്‍ക്കിനി പരോള്‍ ലഭിക്കൂ.


Click it and Unblock the Notifications