Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയുടെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക്; യുവാവിന് 10 മാസം തടവ്

ലണ്ടന്‍: പതിനേഴുകാരിയായ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കുറ്റത്തിന് യുവാവിനെ 10 മാസം തടവിന് ശിക്ഷിച്ചു. ഇംഗ്ലണ്ടിലെ നേട്ടിങ്ഹാംഷെയറിലെ ഡാനിയല്‍ മേജറി(24)നാണ് ശിക്ഷ ലഭിച്ചത്. ഡാനിയേല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്നെന്നും കോടതി കണ്ടെത്തി.

ഇത്തരം ചിത്രങ്ങള്‍ ജനങ്ങളാല്‍ പലവിധത്തിലും ദുരൂപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഒരു പെണ്‍കുട്ടിയുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നതാണ് യുവാവിന്റെ പ്രവര്‍ത്തിയെന്നും കോടതി വിലയിരുത്തി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് മറ്റൊരു 18 മാസത്തെ തടവുകൂടി യുവാവിന് ലഭിച്ചിട്ടുണ്ട്.

victim

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ കടുത്ത ജാഗ്രത കാട്ടണമെന്ന് കോടതി വ്യക്തമാക്കി. 2014 ഏപ്രിലിലാണ് മേജര്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. പെണ്‍കുട്ടിയുടെ പരാതിപ്രകാരം പോലീസ് യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പതിനേഴുകാരിയുടെ ചിത്രങ്ങള്‍ കണ്ടെടുത്തത്.

പതിനഞ്ചുകാരിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന കാര്യം തനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു മേജര്‍ നേരത്തെ പറഞ്ഞിരുന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. സെക്‌സിനുശേഷം ഇവര്‍ വീണ്ടും കണ്ടുമുട്ടിയിരുന്നതായും പെണ്‍കുട്ടി പ്രാപൂര്‍ത്തി തികയാത്തവരാണെന്ന് പ്രതിക്ക് വ്യക്തമായി ബോധ്യമുണ്ടായിരുന്നതായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+