കാമുകിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് എക്‌സര്‍സൈസ് ചെയ്യിപ്പിച്ച കാമുകന്‍ അറസ്റ്റില്‍
പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും പരസ്പര ധാരണ അത്യാവശ്യമാണ്. പങ്കാളികള്‍ പല കാര്യങ്ങള്‍ക്കും പരസ്പരം നിയന്ത്രണങ്ങളും വെയ്ക്കാറുണ്ട്. എന്നാല്‍ നിയന്ത്രണം അമിതമായിപോയപ്പോള്‍ സംഭവിച്ചത് ഇതാണ്.
കാമുകി കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും വരെ നിയന്ത്രിച്ചിരുന്ന യുവാവ് അവസാനം കാമുകിയെ നിര്‍ബന്ധിപ്പിച്ച് എക്‌സര്‍സൈസ് ചെയ്യിപ്പിക്കുന്ന അവസ്ഥ വരെയായി കാര്യങ്ങള്‍. കാമുകിയ്ക്ക് മറ്റു സ്ത്രീകളെ പോലെ ശരീര സൗന്ദര്യ ഇല്ലെന്നായിരുന്നു പരാതി.

ഇതിന് മുന്‍പും കാമുകന്റെ നിയന്ത്രണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കേണ്ടി വന്നിട്ടുണ്ട് യുവതി. യുവതിയെ ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കുകയും ഐ ഫോണ്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.
ഉപദ്രവം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ യുവതി മൊഹമ്മദ് അന്‍വാര്‍ എന്ന യുവാവിന് നേരെ പരാതി നല്‍കി. തന്നെ നിര്‍ബന്ധിപ്പിച്ച് എക്‌സര്‍സൈസ് ചെയ്യിപ്പിക്കുന്നു എന്നായിരുന്നു പരാതി. യുവതിയുടെ മുന്‍കാല അനുഭവങ്ങള്‍ കൂടി കണക്കിലെടുത്ത് രണ്ടര വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി ഇയാള്‍ക്ക് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications