മര്യാദ പഠിപ്പിയ്ക്കാന്‍ അറബി, ഭാര്യയുടെ കരണത്തടിച്ചു...എന്നിട്ടോ?
റിയാദ്: മര്യാദ പഠിപ്പിയ്ക്കാന്‍ ഭാര്യയെ തല്ലിയ അറബിയ്ക്ക് ജയില്‍ ശിക്ഷ. സൗദിയിലാണ് സംഭവം. ഭാര്യയുടെ കരണത്തടിച്ച അറബിയെയാണ് ഒരാഴ്ചത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. അടിയുടെ ആഘാതത്തില്‍ യുവതിയുടെ ചെവിയ്ക്ക് സാരമായി പരിക്കേറ്റു.

21 ദിവസത്തിന് ശേഷം മാത്രമേ ചെവിയ്‌ക്കേറ്റ പരിക്ക് മാറുകയുള്ളൂ. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഒരു ആഴ്ചത്തേയ്ക്ക് അറബിയെ തടവിലാക്കിയത്. തന്റെ ഭാര്യയ്ക്ക് ഒട്ടും മര്യാദയില്ലെന്നും, മര്യാദ പഠിപ്പിയ്ക്കുന്നതിനായാണ് താന്‍ മര്‍ദ്ദിച്ചതെന്നും അറബി കോടതിയില്‍ പറഞ്ഞു.
തന്നെ എപ്പോഴും ഭീഷണിപ്പെടുത്തുകയും അകാരണമായി മര്‍ദ്ദിയ്ക്കുകയും ചെയ്യുന്ന ഭര്‍ത്താവില്‍ നിന്നും മാനസികമായി ഏറെ അകന്നാണ് കഴിയുന്നതെന്ന് യുവതിയും കോടതിയോട് പറഞ്ഞു. മര്‍ദ്ദനത്തില്‍ തനിയ്‌ക്കേററ പരിക്കിന് തെളിവായി മെഡിക്കല്‍ റിപ്പോര്‍ട്ടും ഇവര്‍ കോടതിയില്‍ ഹാജരാക്കി. അല്‍ജസിരാഹ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു ആഴ്ചത്തെ തടവ് ശിക്ഷയ്ക്ക് ശേഷം അറബി ജയില്‍ മോചിതനാകും.












Click it and Unblock the Notifications