കരടിക്കൂട്ടിലേയ്ക്ക് ചാടി യുവാവിന്‍റെ ഹീറോയിസം, ശരിയ്ക്കുള്ള ഹീറോയിസം കരടി കാട്ടി, യുവാവ് പ്ളിംഗ്!
കോപന്‍ഹേഗന്‍: ഹിമക്കരടിയുടെ കൂട്ടിലേയ്ക്ക് സാഹസികമായി എടുത്ത് ചാടുകയും ഒടുവില്‍ രക്ഷിയ്ക്കാന്‍ കരഞ്ഞ് വിളിയ്ക്കുകയും ചെയ്ത 20കാരനായ യുവാവിനെ മൃഗശാല ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗനിലെ മൃഗശാലയിലാണ് ഒരു സിനിമയെ പോലും വെല്ലുന്ന രംഗങ്ങള്‍ നടന്നത്.
621 കിലോഗ്രാം ഭാരമുള്ള ആണ്‍കരടിയുടെ കൂട്ടിലേയ്ക്കാണ് യുവാവ് എടുത്ത് ചാടിയത്. ആര്‍ക്കും കയറാവുന്ന തരത്തില്‍ ചെറിയ വേലികള്‍ മാത്രമാണ് കൂടിന് സമീപത്ത് ഉള്ളത് . ഈ വേലിയ്ക്ക് അടുത്തായിരുന്നു കരടി നിന്നത് .

തീരെ ചെറിയ കുട്ടികള്‍ക്കൊപ്പമാണ് യുവാവ് മൃഗശാലയില്‍ എത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം . കരടിയുടെ കൂട്ടിലേയ്ക്ക് യുവാവ് ചാടുകയായിരുന്നു. സാഹസികതയ്ക്ക് വേണ്ടി ചാടിയ യുവാവ് കരടി അടുത്ത് വന്നതോടെ കരച്ചിലായി .
ഒടുവില്‍ മൃഗശാല ജീവനക്കാര്‍ റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിവച്ചാണ് കരടിയെ കൂട്ടിലേയ്ക്ക് തിരികെ കയറ്റിയത്. തുടര്‍ന്ന് യുവാവിനെ രക്ഷിയ്ക്കുകയും ചെയ്തു. കരടിയുടെ ആക്രമണത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റു . 2012 ല്‍ ഇതേ മൃഗശാലയില്‍ സൈബീരിയന്‍ കടുവകളുടെ ആക്രമണത്തില്‍ അഫ്ഗാന്‍ സ്വദേശിയായ 21കാരന്‍ കൊല്ലപ്പെട്ടിരുന്നു .












Click it and Unblock the Notifications