പിആര്ഒദുബയ് വിമാനത്താവളത്തില്‍ നിന്ന് ഏഴ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി; തട്ടികൊണ്ട് പോയത് റിക്രൂട്ടിംഗ് ഓഫീസ് ജീവനക്കാരനെന്ന വ്യാജേന
ദുബയ്: ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഏഴ് സ്ത്രീകളെ റിക്രൂട്ടിംഗ് ഓഫീസ് ജീവനക്കാരനെന്ന വ്യാജേന തട്ടിക്കൊണ്ടുപോയ യുവാവിനെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. വീട്ടുജോലിക്കായി എത്തിയ ഇന്തോനീസ്യന്‍ സ്ത്രീകളെ റിക്രൂട്ടിംഗ് കമ്പനിയുടെ പിആര്‍ഒ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ദുബയിലെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയത്.
2017 ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. അജ്മാനിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുടെ വിസയിലായിരുന്നു ഇവര്‍ ദുബയ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ കമ്പനി പിആര്‍ഒയ്ക്ക് വേണ്ടി കാത്തിരുന്ന തങ്ങളെ കമ്പനി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച ഈജിപ്ഷ്യന്‍ യുവാവ് ഇവരുടെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണുകളും വാങ്ങിയ ശേഷം റൂമിലേക്ക് കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു.

മൂന്നാം ദിവസം മുറിയില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ അജ്മാനിലെ യഥാര്‍ഥ കമ്പനിയെ ബന്ധപ്പെടുകയും പോലിസില്‍ പരാതി നല്കുകയുമാണുണ്ടായത്. മുറി വൃത്തിയാക്കാന്‍ വന്നിരുന്ന സ്ത്രീ പുറത്തുപോവുമ്പോള്‍ പൂട്ടാന്‍ മറന്നതാണ് തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് സ്ത്രീ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് പോലിസിന്റെ പിടിയിലാവുകയായിരുന്നു.
അതേസമയം, വീട്ടുവേലക്കാരിയെ നല്‍കാമെന്ന് പറഞ്ഞ് യുഎഇ പൗരനില്‍ നിന്ന് ഇയാള്‍ 12500 ദിര്‍ഹം കൈക്കലാക്കുകയും ചെയ്തതായി അന്വേഷണത്തില്‍ പോലിസിന് മനസ്സിലായി. തട്ടിക്കൊണ്ടു പോയ യുവതികളുടെ രേഖകള്‍ തിരുത്തിയ ശേഷമായിരുന്നു ഇത്. പ്രൊബേഷന്‍ കാലാവധിയായ ഒരു മാസത്തിനകം വീട്ടുവേലക്കാരിയുടെ സേവനം തൃപ്തികരമല്ലെങ്കില്‍ വാങ്ങിയ പണം തിരികെ നല്‍കുമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നതായി യുഎഇ പൗരന് അറിയിച്ചു. ഇങ്ങനെ പലരില്‍ നിന്നും പണം തട്ടാന്‍ ഇയാള്‍ ശ്രമിച്ചതായും പോലിസ് കണ്ടെത്തി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications