കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിആര്‍ഒദുബയ് വിമാനത്താവളത്തില്‍ നിന്ന് ഏഴ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി; തട്ടികൊണ്ട് പോയത് റിക്രൂട്ടിംഗ് ഓഫീസ് ജീവനക്കാരനെന്ന വ്യാജേന

  • By Desk
Google Oneindia Malayalam News

ദുബയ്: ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഏഴ് സ്ത്രീകളെ റിക്രൂട്ടിംഗ് ഓഫീസ് ജീവനക്കാരനെന്ന വ്യാജേന തട്ടിക്കൊണ്ടുപോയ യുവാവിനെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. വീട്ടുജോലിക്കായി എത്തിയ ഇന്തോനീസ്യന്‍ സ്ത്രീകളെ റിക്രൂട്ടിംഗ് കമ്പനിയുടെ പിആര്‍ഒ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ദുബയിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയത്.

<strong>ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍</strong>ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

2017 ജൂലൈ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. അജ്മാനിലെ ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുടെ വിസയിലായിരുന്നു ഇവര്‍ ദുബയ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ കമ്പനി പിആര്‍ഒയ്ക്ക് വേണ്ടി കാത്തിരുന്ന തങ്ങളെ കമ്പനി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച ഈജിപ്ഷ്യന്‍ യുവാവ് ഇവരുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുകളും വാങ്ങിയ ശേഷം റൂമിലേക്ക് കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു.

Airport

മൂന്നാം ദിവസം മുറിയില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ അജ്മാനിലെ യഥാര്‍ഥ കമ്പനിയെ ബന്ധപ്പെടുകയും പോലിസില്‍ പരാതി നല്‍കുകയുമാണുണ്ടായത്. മുറി വൃത്തിയാക്കാന്‍ വന്നിരുന്ന സ്ത്രീ പുറത്തുപോവുമ്പോള്‍ പൂട്ടാന്‍ മറന്നതാണ് തങ്ങള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് സ്ത്രീ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് പോലിസിന്റെ പിടിയിലാവുകയായിരുന്നു.

അതേസമയം, വീട്ടുവേലക്കാരിയെ നല്‍കാമെന്ന് പറഞ്ഞ് യുഎഇ പൗരനില്‍ നിന്ന് ഇയാള്‍ 12500 ദിര്‍ഹം കൈക്കലാക്കുകയും ചെയ്തതായി അന്വേഷണത്തില്‍ പോലിസിന് മനസ്സിലായി. തട്ടിക്കൊണ്ടു പോയ യുവതികളുടെ രേഖകള്‍ തിരുത്തിയ ശേഷമായിരുന്നു ഇത്. പ്രൊബേഷന്‍ കാലാവധിയായ ഒരു മാസത്തിനകം വീട്ടുവേലക്കാരിയുടെ സേവനം തൃപ്തികരമല്ലെങ്കില്‍ വാങ്ങിയ പണം തിരികെ നല്‍കുമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നതായി യുഎഇ പൗരന്‍ അറിയിച്ചു. ഇങ്ങനെ പലരില്‍ നിന്നും പണം തട്ടാന്‍ ഇയാള്‍ ശ്രമിച്ചതായും പോലിസ് കണ്ടെത്തി.

English summary
Man kidnaps seven women from Dubai airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X